കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ കരാര്‍ നിയമനം

കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ കരാര്‍ നിയമനം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ടെലഫോണ്‍ ഓപറെറ്റര്‍/ സിഗ്നല്‍ കം വി എച് എഫ് ഓപറെറ്റര്‍ (ക്ലാസ് 3) തസ്തികയില്‍ രണ്ട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ കരാര്‍ നിയമനമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.യോഗ്യത: പ്ലസ്ടു കമ്മ്യുണിക്കെഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തില്‍ നിന്നുള്ള ജി എം ഡി എസ് എസ് സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷനില്‍ ഡിപ്ലോമ, ഇംഗ്ലീഷും ഹിന്ദിയും എഴുതാനും സംസാരിക്കാനും അറിയണം.ആര്‍ ഒ സി, എ ആര്‍ പി എ കോഴ്സ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായം: 35. 2018 നവംബര്‍ 30-നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. വിലാസം: The Deputy Conservator, Cochin Port trust, Cochin-682009. വെബ്‌സൈറ്റ് - https://cochinport,gov.in ,അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 30-ന് മുൻപായി ലഭിക്കണം