പഠിക്കാന്‍ സന്തോഷത്തിന്‍റെ പാഠങ്ങള്‍..,

ഡല്‍ഹിയില്‍ 8 ലക്ഷം കുട്ടികള്‍ക്കായി 'സന്തോഷത്തിന്‍റെ പാഠ്യപദ്ധതി' ഒരുങ്ങുന്നു. ജൂലൈ മുതല്‍ ഡല്‍ഹിയിലെ എട്ടു ലക്ഷം കുട്ടികള്‍ക്ക് പുതിയ പാഠങ്ങള്‍..സന്തോഷത്തിന്‍റെ പാഠങ്ങള്‍.നഴ്സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഈ പുതിയ പാഠ്യപദ്ധതി ഉള്‍പ്പെടുത്തുന്നത്.സര്‍വ്വഗുണ സമ്പന്നരായ വ്യക്ത്തികളെയും ഉദ്യോഗസ്ഥരെയും വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം എന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസൊടിയ പറഞ്ഞു.ദലൈ ലാമയാണ് ജൂലൈ രണ്ടിന് പദ്ധതി ഉദ്ഘാദനം ചെയ്യുന്നത്.വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടികള്‍ അവരവരുടെ കര്മ്മതലങ്ങളില്‍ സന്തോഷത്തോടെ സമൂഹത്തെ സേവിക്കണമെങ്കില്‍ അവര്‍ക്ക് അടിബുള്ള പരിശീലനംലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.മെഡിട്ടേഷന്‍, ധാര്‍മ്മിക മൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളിക്കും