പ്രോഗ്രാമിങ് ഭാഷ അടുത്തറിയാന്‍; കുസാറ്റില്‍ മാത് ലാബ് കോഴ്സ്

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ പ്രോഗ്രാമിങ് ഭാഷയായ മാത് ലാബ് കോഴ്‌സിന് അപേക്ഷിക്കാം. മൂന്ന് മാസമാസം ദൈര്‍ഘ്യമുള്ള കോഴ്സ് നവംബര്‍ 30-ന് ആരംഭിക്കും .സാങ്കേതികമായി കണക്കുകൂട്ടലുകള്‍ നടത്താന്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഷീന്‍ ലാംഗ്വേജ് ആണ് മാത്ലാബ്. കംപ്യൂട്ടര്‍ പ്രോഗ്രാമുകളുടെ സോഴ്സ് കോഡ് കണക്കാക്കി വിവര്‍ത്തനം ചെയ്ത് മെഷീന്‍ കോഡിലേക്ക് കുറഞ്ഞ സമയത്തില്‍ മാറ്റുന്ന സോഫ്റ്റ്വേറായ മാത്ലാബിനെ പരിചയപ്പെടുത്തുന്ന ഹ്രസ്വകാല കോഴ്സാണിത്. സി, സി പ്ലസ് എന്നീ സോഫ്റ്റ്വേര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതിലും എളുപ്പത്തില്‍ പ്രോഗ്രാമിങ് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതാണ് മാത്ലാബ് സോഫ്റ്റ്വേറിന്റെ പ്രത്യേകത. എന്‍ജിനീയറിങ് മേഖലയില്‍ നടത്തുന്ന ഗവേഷണങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ചെയ്ത് തീര്‍പ്പാക്കാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.കേന്ദ്ര പ്രതിരോധസേനകള്‍, വന്‍കിട കമ്പനികള്‍, ഓട്ടോമൊബൈല്‍, ഹാര്‍ഡ് വെയര്‍, ആരോഗ്യം എന്നീ മേഖലകളില്‍ മാത് ലാബ് സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. എന്‍ജിനീയറിങ്, സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പഠനമേഖലയിലും ജോലിക്കും കോഴ്സ് സഹായിക്കും.കുസാറ്റ് സര്‍ട്ടിഫിക്കറ്റ്, സൗജന്യ മാത്ലാബ് സോഫ്റ്റ്വേറും ലൈസന്‍സും സൗജന്യ റഫറന്‍സ് മെറ്റീരിയല്‍, വിദഗ്ധരുടെ സെമിനാറുകള്‍ എന്നിവയാണ് കോഴ്സിന്റെ സവിശേഷതകള്‍. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, എന്‍ജിനീയറിങ് എന്നിവയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.കോഴ്സ്സ് ഫീ 7080 രൂപ .