ഡിഗ്രി , പിജി വിദ്യാർത്ഥികൾക്ക് ’ സെൻട്രൽ സെക്‌ടർ ’ സ്കോളർഷിപ്

2018 അദ്ധ്യയന വർഷത്തിൽ കേരള ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ  പരീക്ഷകൾ  ഉയർന്ന മാർക്കോടെ വിജയിച്ച് ഉപരിപഠനം നടത്തുന്നവർക്കാണ് സ്കോളർഷിപ്.തിരഞ്ഞെടുക്കപ്പെടുന്ന 2324 പേർക്കു സെൻട്രൽ സെക്‌ടർ സ്‌കോളർഷിപ് നൽകും. ആദ്യ 3 വർഷം 10,000 രൂപ, തുടർന്നു 2 വർഷം പിജിക്ക് 20,000 രൂപ വീതമാണു വാർഷിക തുക. 5 വർഷത്തെ പ്രഫഷനൽ കോഴ്സിന്റെ അവസാന 2 വർഷം 20,000 രൂപ ലഭിക്കും. ബിടെക് അടക്കമുള്ള പ്രഫഷനൽ കോഴ്സുകളിൽ 4 വർഷമാണു സഹായം. സ്‌കോളർഷിപ് വർഷംതോറും പുതുക്കണം. ബാങ്ക് അക്കൗണ്ടിലാകും പണമെത്തുക.സ്കോളർഷിപ്പുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കും. പട്ടികജാതി,, പിന്നാക്ക വിഭാഗക്കാർക്കും  ഭിന്നശേഷിക്കാർക്ക് പ്രേത്യേകം സീറ്റ് നീക്കി വായിച്ചിട്ടുണ്ട് .ദേശീയതലത്തിൽ 80 % മാർക്ക് എന്നാണു വ്യവസ്ഥയെങ്കിലും കേരളത്തിൽ 80% മാർക്കാണ് അർഹതയ്ക്കു നിർദേശിച്ചിട്ടുള്ളത്.
പ്രായപരിധി 18 മുതൽ  25 വയസ്സ് വരെ . കുടുംബ വരുമാനം: വർഷം 8 ലക്ഷം രൂപ വരെയാകാം .വെബ്സൈറ്റ്: രേഖകൾ അപ്‌ലോഡ്  ചെയ്യുന്നതിന് www.scholarships.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
ഫോൺ : 011-26172917. അപേക്ഷിക്കാനുള്ള തീയതി 2019 ഒക്ടോബർ 31 ന്അവസാനിക്കും.