സിബിസ്ഇ കണക്കില്‍ എളുപ്പവഴി

കണക്ക് പരീക്ഷയില്‍ എളുപ്പവഴിയുമായി സിബിഎസ്ഇ: പരീക്ഷകള്‍ രണ്ട് തരത്തില്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിധത്തില്‍ എളുപ്പമുള്ളതും കടുപ്പമുള്ളതും എന്നിങ്ങനെ രണ്ടു ചോദ്യപ്പേപ്പറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സിബിഎസ്ഇ.ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ക്ക് സിബിഎസ്ഇ അംഗീകാരം നല്‍കി.ഇനി എന്‍സിഇആര്‍ടി കൂടി അംഗീകാരം നല്‍കിയാല്‍ 2019-2020 വര്‍ഷത്തോടെ പുതിയ പരിഷ്കാരം ആരംഭിക്കും.സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്‌ എന്നിങ്ങനെ രണ്ടു തരാം ചോദ്യപേപ്പറുകളാണ് അവതരിപ്പിക്കുക.ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് എളുപ്പമുള്ളതും അഡ്വാന്‍സ്‌ വിഷമമേറിയതും ആയിരിക്കും.ഹ്യുമാനിടീസ്, കൊമേഴ്സ്‌ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ധികളെ ഉദ്ദേശിച്ചാണ് എളുപ്പമുള്ള പേപ്പര്‍.സയന്‍സ് വിഭാഗത്തില്‍ കടുപ്പമുള്ള ചോദ്യപേപ്പറുകള്‍ ആയിരിക്കും.അവധിക്കാല ക്ലാസുകളില്‍ സിബിഎസ്ഇ ഇത്തരത്തില്‍ രണ്ടു തരം കണക്കുപേപ്പറുകള്‍ അവതരിപ്പിച്ചിരുന്നു. ഈ വര്ഷം അവസാനത്തോടെ കണക്കു പരീക്ഷ രണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.എന്‍സിആര്‍ടി അംഗീകാരം നല്‍കിയാല്‍ യുജിസി യോ അതിനു പകരം വരുന്ന ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയോ അംഗീകാരം നല്കികഴിഞ്ഞാല്‍ വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിനുള്ള വഴികളും എളുപ്പമാകും. പല വിദേശരാജ്യങ്ങളിലും സ്വീകരിച്ചിട്ടുള്ള രീതിയാണ് രണ്ടു തരം കണക്കുപരീക്ഷകള്‍