50ലധികം റാങ്ക് ലിസ്റ്റുകളൽ കയറി പറ്റി  മന്‍സൂര്‍ അലി 

 50ലധികം റാങ്ക് ലിസ്റ്റുകളൽ കയറി പറ്റി  മന്‍സൂര്‍ അലി 

  മണ്‍സൂറലി എന്ന 31കാരന്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കയറിപ്പറ്റിയത്   50ലധികം റാങ്ക് ലിസ്റ്റുകളിലാണ്


പാലക്കാട് എടത്തനാട് കാപ്പുങ്ങലിലാണ്  മണ്‍സൂറലയുടെ വീട് .കോച്ചിംഗ് സെന്ററുകളില്‍ പോവാതെയും സര്‍ക്കാര്‍ ജോലി നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കന്‍.   19-ാം വയസില്‍ ആദ്യമായി പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റിൽ  കയറി. പിന്നീട് പി.എസ്.സി പരീക്ഷകളും അതിന് വേണ്ടിയുള്ള പഠനവും ശീലമായി .തന്റെ അനുഭവങ്ങൾ ചെറുപ്പക്കാര്‍ക്ക് പകരാന്‍ മണ്‍സൂറലി  'പി.എസ്.സി ത്രില്ല‌ര്‍' എന്ന ഫേസ്ബുക്ക് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട് . ലക്ഷത്തിലേറെ പേര്‍ ഫോളോ ചെയ്യുന്ന ഈ ഗ്രൂപ്പിലൂടെ കോച്ചിങ്ങും നൽകുന്നുണ്ട് . ഇംഗ്ലീഷൊന്നും നേരെ ചൊവ്വേ അറിയാത്ത ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്ന അലി മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് ബി.എഡും നേടിയിട്ട്ടുണ്ട് .പത്താം വയസില്‍ ഉമ്മയും 17-ാം വയസില്‍ ഉപ്പയും മൺസൂണിന് നഷ്ടമായ സാഹചര്യത്തിൽ  ഒരു ജോലി അത്യാവശ്യമായ ഘട്ടത്തിലാണ്  പി.എസ്.സി പഠനം തുടങ്ങിയത് .ഡിഗ്രി പഠനകാലത്ത് കാലത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ വന്നു. ട്രെയിനിംഗിന് ചേര്‍ന്നെങ്കിലും അഞ്ച് മാസത്തിന് ശേഷം അതുപേക്ഷിച്ച്‌ ഉയര്‍ന്ന ജോലിക്കായുള്ള പരിശീലനം തുടങ്ങി .  ഇതിനിടെ പഠിച്ച കോളേജില്‍ രണ്ട് വര്‍ഷവും നെന്മാറ എന്‍.എസ്.എസ് കോളേജില്‍ ഒരു വര്‍ഷവും ഗസ്റ്റ് ലക്ചററായും ജോലിനോക്കിയിട്ടുണ്ട് . ഇതിനിടെ  അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് പരീക്ഷയില്‍ രണ്ടാംറാങ്കും പൊലീസ് സബ് ഇന്‍സ്പെക്ടര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, ആംഡ് സബ് ഇന്‍സ്പെക്ടര്‍ എന്നിവയില്‍ മൂന്നാം റാങ്കും നേടി .  നിരവധി റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടിയതോടെ  ഏത് ജോലിക്ക് പോവണമെന്ന് കണ്‍ഫ്യൂഷനായി . രണ്ടാം റാങ്ക് കിട്ടിയ ജോലി സ്വീകരിച്ചു. പാലക്കാട് സ്പെഷ്യല്‍ സബ് ജയിലില്‍ അസിസ്റ്റന്റ് ജയിലറായി.  ഇപ്പോള്‍ കാസര്‍കോട് ജയില്‍ സൂപ്രണ്ടാണ്.''കോച്ചിംഗ് സെന്ററുകളില്‍ പോവാതെ 7500ല്‍ അധികം സോള്‍വ്ഡ് ചോദ്യ പേപ്പറുകള്‍ റഫര്‍ ചെയ്ത് മാത്രമാണ് എന്റെ പഠനമെന്നും . ആവശ്യമുള്ളത് മാത്രം പഠിക്കുക എന്നാണ് പി എസ് സി പടിക്കുന്നവരോട്  മണ്‍സൂറലക്ക് പറയാനുള്ളത് .