3ഡി പ്രിന്റിൽ വീട് നിർമ്മിക്കാം

3ഡി പ്രിന്റിൽ വീട് നിർമ്മിക്കാം

വീട് നിർമ്മാണ രംഗത്ത് 3ഡി പ്രിന്‍റഡ് സാധ്യതകളുമായി  ഐഐടി വിദ്യാർത്ഥികൾ

വീട് നിർമ്മാണ രംഗത്തെ  3ഡി പ്രിന്‍റിംഗ് സാധ്യതകൾ തെളിയിച്ചിരിക്കുകയാണ്  മദ്രാസ്  ഐഐടിയിലെ വിദ്യാർത്ഥികൾ.രണ്ടു ദിവസംകൊണ്ട് ഒരു രണ്ടുനില വീടിന്‍റെ ചെറുപതിപ്പ് നിര്‍മിച്ചുകൊണ്ടാണ് ഐഐടി മദ്രാസിലെ ഒരു പറ്റം വിദ്യാർത്ഥികൾ 3ഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യയുടെ സാധ്യത വെളിപ്പെടുത്തിയത്.പൂര്‍ണമായും യന്ത്രവത്കൃത സംവിധാനങ്ങളോടെയാണ് 3ഡി പ്രിന്‍റിംഗ് വഴി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഐഐടി മദ്രാസിലെ ഗവേഷകരും പൂര്‍വവിദ്യാര്‍ഥികളും സഹകരിച്ച്‌ 3ഡി പ്രിന്‍റിംഗ് ലബോറട്ടറിയും  തയാറാക്കികഴിഞ്ഞു .ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആദ്യ 3ഡി പ്രിന്‍റഡ് വീട് നിര്‍മിച്ചേക്കും.ഇപ്പോള്‍ പ്രത്യേകം തയാറാക്കിയ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് നിര്‍മാണം. ഭാവിയില്‍ ജിയോപോളിമര്‍ പോലുള്ള വസ്തുക്കളും ഇതിനായി ഉപയോഗിക്കാന്‍ കഴിയുമോ എന്നു കൂടി  പരിശോധിക്കുമെന്നും വിദ്യാർത്ഥികൾ പറയുന്നു .വീട് നിർമ്മാണ രംഗത്ത് വൻ  മാര്‍ക്കറ്റ് ലക്ഷ്യമിടുന്ന ഇവർ  തദ്ദേശീയമായി സാങ്കേതിവിദ്യ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 'വസ്ത മാനുഫാക്ചറിംഗ് സെലൂഷന്‍സ്' എന്ന സ്റ്റാര്‍ട്ടപ് കമ്പനിയുടെ സഹകരണവും ഐഐടി മദ്രാസിലെ വിദ്യാര്‍ഥികള്‍ക്കുണ്ട്.ഇന്ത്യയിലെ ഭവന നിർമ്മാണരംഗത്തെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ഒരു പരിധിവരെ പരിഹരിക്കാന്‍ 3ഡി സാങ്കേതികവിദ്യയിലൂടെ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.