വാട്സ് ആപ്പ് ,ടെലിഗ്രാം ഗ്രൂപ്പുകളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സജീവം

വാട്സ് ആപ്പ് ,ടെലിഗ്രാം ഗ്രൂപ്പുകളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സജീവം വാട്സ് ആപ്പിലെയും ടെലിഗ്രാമിലെയും എന്‍ക്രിപ്ഷന്‍ മറവ് പറ്റിയാണ് ഇത്തരം ഗ്രൂപ്പുകള്‍ സധൈര്യം വിരാജിക്കുന്നത് കുട്ടികളോടുള്ള ലൈംഗികതയടക്കം അശ്ലീലം നിറച്ച് വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ സജീവം.ഇന്ത്യക്കാരും വിദേശികളും ഇത്തരം ഗ്രൂപ്പുകളില്‍ സജീവമാണ്.കുട്ടികളോടുള്ള ലൈംഗികത കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്ന സാധാരണക്കാരായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, നടിമാരുടെയും മറ്റും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഒപ്പം അശ്ലീലം വിളമ്പുന്ന സംഭാഷണങ്ങള്‍ എന്നിവയെല്ലാം ഇത്തരം ഗ്രൂപ്പുകളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.സന്ദേശങ്ങളുടെ സ്വകാര്യതയ്ക്ക് വാട്സാപ്പും ഇന്‍സ്റ്റാഗ്രാമും സമ്പൂര്‍ണ എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ മറ പറ്റിയാണ് ഇത്തരം ഗ്രൂപ്പുകള്‍ സധൈര്യം വിരാജിക്കുന്നത്. കുട്ടികളോട് ലൈംഗിക വൈകൃതങ്ങള്‍ കാണിക്കുന്നത് കൂടാതെ അതിന്റെ ദൃശ്യങ്ങള്‍ കൈവശം വെക്കുന്നതും പങ്കുവെക്കുന്നതും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. 18 വയസില്‍ താഴെ വയസുള്ളവര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് അഥവാ പോക്സോ എന്നറിയപ്പെടുന്ന നിയമം ഇന്ത്യയിലുണ്ട്. കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തില്‍ ജീവപര്യന്തം വരെ തടവ് ശിക്ഷയും ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും ലഭിക്കുന്ന കുറ്റകൃത്യമാണ് കുട്ടികളോടുള്ള ലൈംഗികത. അശ്ലീല വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ ലിങ്കുകള്‍ ലഭിക്കുന്ന വെബ്സൈറ്റുകള്‍ ഓണ്‍ലൈനില്‍ നിരവധിയുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പരസ്യം ചെയ്യാനുള്ള വെബ്സൈറ്റുകളാണിവ. ഗ്രൂപ്പുകളുടെ പേരും സ്വഭാവവും വിശദീകരിച്ചുള്ള ഇത്തരം പരസ്യങ്ങളിലൂടെയാണ് ഇവര്‍ ആളുകളെ കൂട്ടുന്നത്. ചൈല്‍ഡ് പോണോഗ്രാഫിയ്ക്ക് വേണ്ടിത്തന്നെയുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. ചൈല്‍ഡ് പോണ്‍, എന്നും സിപി എന്ന ചുരുക്കപ്പേരുകളിലും ഇത്തരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പുകളിൽ പലതും വിദേശ രാജ്യങ്ങളിൽ നിന്നുള്ളതാണ്. ഇന്ത്യയിൽ നിന്നുള്ളവയും ഉണ്ട്. ഏതു ഗ്രൂപ്പായാലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പരമാവധി അംഗങ്ങളുടെ എണ്ണം 257 ആണ്. ചൈല്‍ഡ് പോണ്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പടെയുള്ള ഭൂരിഭാഗം അശ്ലീല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മുഴുവന്‍ ആളുകളുമുണ്ട്. എന്നാല്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ 5000 വരെയാണ് അംഗങ്ങളുടെ എണ്ണം. ടെലിഗ്രാം ചാനലുകളിലാകട്ടെ 10000 പേര്‍ക്ക് വരെ അംഗങ്ങളാവാം. ഇന്ത്യയില്‍ തന്നെ നിന്നുകൊണ്ട് വിദേശ നമ്പറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്നത് നിസാരമായൊരു ചോദ്യമാണ്. വിദേശ നമ്പറുകള്‍ ഫോണുകളില്‍ ഉപയോഗിക്കാനും അതേ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ വിളിക്കാനുമെല്ലാം സഹായിക്കുന്ന ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോലുമുണ്ട്. വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കാനും ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കാനും ഇത്തരം നമ്പറുകള്‍ ഉപയോഗിച്ച് സാധിക്കൂ. ടെലിഗ്രാമില്‍ ഉപയോക്താവിന്റെ യൂസര്‍നെയിം മാത്രമേ കാണിക്കുകയുള്ളൂ. ഫോണ്‍ നമ്പര്‍ പരസ്യമാക്കുന്നില്ല. എന്നാല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നമ്പറുകള്‍ പരസ്യമാണെന്നത് സ്വന്തം നമ്പറുകള്‍ക്ക് പകരം വ്യാജ നമ്പറുകള്‍ ഉപയോഗിക്കാന്‍ ആളുകള്‍ക്ക് പ്രേരണ നല്‍കുന്നു.