വെനസ്വേലയില്‍ സാമ്പത്തിക പ്രതിസന്ധി- മക്കളെ വിറ്റ് അമ്മമാര്‍


വെനസ്വേലയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‍  മക്കളെ വില്‍ക്കുന്ന അമ്മമാരുടെ എണ്ണംകൂടുന്നതായി റിപ്പോര്‍ട്ട്.വെനസ്വേലയില്‍  കഴിഞ്ഞ കുറച്ചു കാലങ്ങളായി നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. പട്ടിണി സഹിക്കന്‍ കഴിയാതെ മക്കളെ വില്‍ക്കുന്ന അമ്മമാരുടെ എണ്ണം കൂടുന്നു. ഭക്ഷണം  നല്‍കാന്‍ കഴിയാതെ  പലരും കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നു . ഇത് പോലെ പുറത്താക്കപ്പെട്ട നൂറ് കണക്കിന് കുട്ടികളാണ്  തെരുവുകളില്‍ അലയുന്നത്. ചവറ് കൂനക്ക് നടുവില്‍ ഭക്ഷണം തിരയുന്ന കുട്ടികള്‍  സ്ഥിരം കാഴ്ച്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആറ് മാസം ഗര്‍ഭിണിയായ ഒരു യുവതി തനിക്ക് ജനിക്കുന്ന കുഞ്ഞിനെ വില്‍ക്കാനാണ് തീരുമാനം . ഒരു കുഞ്ഞിനെ വില്‍ക്കുമ്ബോള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സാധിക്കുമല്ലോയെന്നാണ് ഇവരുടെ അഭിപ്രായം .വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത് .പ്രസിഡനടിന്റെ പുതിയ നയങ്ങള്‍  കറന്‍സിയുടെ മൂല്യത്തില്‍ കാര്യമായ ഇടിവ്  വരുത്തിയിരുന്നു. വെനസ്വേലയില്‍ മിനിമം ശമ്ബളം  കൂട്ടിയിട്ടും നാണ്യപെരുപ്പവും ദാരിദ്രവും കൂടുന്നു. ഒരു കിലോ ഇറച്ചി വാങ്ങാന്‍ പോലും ശമ്പളം  കൂട്ടിയിട്ടും കഴിയുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പം നില നില്‍ക്കുന്ന രാജ്യമാണ് വെനസ്വേല. പാലായനം സ്വദേശികളും അഭയാര്‍ത്ഥികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 2015 ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ  വെനസ്വേലയില്‍ നിന്നും  അയല്‍രാജ്യമായ  ബ്രസീലിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ വന്‍ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍പ റയുന്നു .