ആസിഡ് ആക്രമണങ്ങള്‍ തടയാന്‍...

പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്ന വിധമുള്ള കർശന നിയമനിർമാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അംബർ റൂഡ് മാധ്യമത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമായ സൂചനകൾ നൽകി. ആസിഡും മറ്റു പൊള്ളലേൽപിക്കാനുതകുന്ന ദ്രാവകങ്ങളും വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്താനും ഇതു വാങ്ങാനെത്തുന്നവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചു വിവരങ്ങൾ രേഖപ്പടുത്താനും നീക്കമുണ്ട്. ലോകത്ത് നിലവിൽ ഏറ്റവും അധികം ആസിഡ് ആക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണു ബ്രിട്ടൻ. ഇതിനെതിരേ ചില പ്രതിപക്ഷനേതാക്കൾ പാർലമെന്റിന്റെ പെറ്റീഷൻസ് സൈറ്റിൽ ആരംഭിച്ച ഒപ്പുശേഖരണത്തിൽ ദിവസങ്ങൾക്കുള്ളിൽ ഒപ്പിട്ടത് അഞ്ചുലക്ഷത്തോളം പേരാണ്