മനുഷ്യന്റെ ലൈംഗികവൈകൃതം കുരങ്ങിനോടും

മനുഷ്യന്റെ ലൈംഗികവൈകൃതം കുരങ്ങിനോടും ഒറാങ്കുട്ടനെ ഷേവ് ചെയ്ത്, ആഭരണങ്ങള്‍ അണിയിച്ച്, പെര്‍ഫ്യൂം അടിച്ചുമാണ് ലൈംഗിക അടിമയാക്കിയത് മനുഷ്യന്റെ ക്രൂരത അങ്ങേയറ്റം കടന്നു മൃഗങ്ങളിലേക്കും എത്തി. അത്തരത്തിൽ കൊടും ക്രൂരത അനുഭവിച്ചിരുന്ന ഒരു മനുഷ്യക്കുരങ്ങിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മനുഷ്യന്റെ ലൈംഗിക ക്രൂരതയ്ക്കാണ് പോണി എന്ന ഒറാങ്കുട്ടന്‍ ഇരയായിക്കൊണ്ടിരുന്നത് .ഇൻഡോനേഷ്യയിലെ ബൊര്‍ണിയോ ഓയില്‍ ഫാമിന് സമീപമുള്ള വേശ്യാലയത്തിലാണ് ചങ്ങലയ്ക്കിട്ട നിലയില്‍ പോണിയുണ്ടായിരുന്നത്. ശരീരത്തിലെ രോമങ്ങള്‍ മുഴുവന്‍ ഷേവ് ചെയ്ത് കളഞ്ഞിരുന്നു. മേക്കപ് ഇട്ട് ആഭരണങ്ങളും അണിഞ്ഞാണ് പോണി വേശ്യാലയത്തിലുള്ളത്. മാത്രമല്ല പെര്‍ഫ്യൂം അടിച്ച്‌ ചങ്ങലയില്‍ ബന്ധിച്ച നിലയിലാണ് ഒറാങ്കുട്ടന്‍.ഒരുക്കിയിരുത്തിയ പോണിയെ അവളേക്കാള്‍ രണ്ടിരട്ടിയുള്ള മനുഷ്യർ ബലാത്സംഗം ചെയ്യും.പോണി ഒരു ലൈംഗിക അടിമയായിരുന്നു.പോണിയെ രക്ഷപെടുത്താൻ വലിയ പങ്ക് വഹിച്ച ബൊര്‍ണിയൊ ഒറാങ്കുട്ടന്‍ സര്‍വൈവല്‍ ഫൗണ്ടേഷന്‍ യുകെയുടെ ഡയറക്ടർ മൈക്കിള്‍ ഡെസിലെറ്റാണ് ഇക്കാര്യം പങ്കു വെയ്ക്കുന്നത്. പോണിയെ കണ്ടെത്തിയപ്പോള്‍ അവളുടെ ശരീരത്തില്‍ ചെറിയ വൃണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മറച്ച്‌ വെച്ച്‌ മേക്ക്‌അപ് ഇട്ട നിലയിലായിരുന്നു. . ഭാഗ്യത്തിനാണ് 2003ല്‍ പോണിയെ രക്ഷിച്ചത്. ആയുധ ധാരികളായ 35 ഓളം സൈനികര്‍ വെണ്ടി വന്നു ജനക്കൂട്ടത്തില്‍ നിന്നും പോണിയെ വിട്ടുകിട്ടാന്‍. കുട്ടിയായിരുന്നപ്പോള്‍ അമ്മയുടെ പക്കല്‍ നിന്നും ചിലര്‍ പോണിയെ തട്ടിയെടുക്കുകയായിരുന്നു.പുനരധിവാസം കേന്ദ്രത്തിൽ 15 വർഷങ്ങൾക്ക് ശേഷം പോണി മറ്റു ഏഴു ഒറാങ്ങുട്ടാന്മാരോടൊപ്പെം ആരോഗ്യകരമായ ജീവിതം നേടി വരുകയാണ്.