മുൻ ഭർത്താവിന്റെ അമ്പേറ്റു ഗർഭിണി മരിച്ചു; കുഞ്ഞിന്നെ രക്ഷപ്പെടുത്തി

ഗുരുതരമായി പരിക്കേറ്റ ദേവി മരിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു മുന്‍ ഭര്‍ത്താവ്‌ തൊടുത്ത അമ്പേറ്റ്‌ ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഇല്‍ഫോര്‍ഡിലാണ് സംഭവം. ദേവി ഉണ്‍മതല്ലഗഡുവാണ് മുന്‍ഭര്‍ത്താവ് രമണോട്‌ഗെ ഉണ്‍മെതല്ലഗഡുവിന്റെ ആക്രമണത്തിനിരയായത്. വയറിന് അമ്പേറ്റ ദേവിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവി മരിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. രമണോട്‌ഗെ ഉണ്‍മെതല്ലഗഡുവിന്റെ ഭാര്യയായിരുന്ന ദേവി ഏഴ് വര്‍ഷം മുമ്പ് ആണ് ഇംത്യാസ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. പിന്നീട് സന മുഹമ്മദ് എന്ന പേരിലാണ് പ്രദേശത്ത് ഇവര്‍ അറിയപ്പെടുന്നത്. ആദ്യ ഭര്‍ത്താവില്‍ 18ഉം 14ഉം 12ഉം വയസ്സുള്ള മൂന്ന് മക്കളുണ്ടിവര്‍ക്ക്. രണ്ടാമത്തെ ഭര്‍ത്താവില്‍ അഞ്ചും രണ്ടും വയസ്സുള്ള രണ്ട്മ ക്കളുമുണ്ട്.അമ്പേല്‍ക്കുമ്പോള്‍ ഭര്‍ത്താവ് ഇംത്യാസ് മുഹമ്മദ് പരിസരത്തുണ്ടായിരുന്നു. അമ്പും വില്ലുമായി അക്രമിയെ കണ്ടയുടനെ 42കാരനായ ഇംത്യാസ് ഭാര്യയുടെ അടുത്തേക്ക് ഓടിച്ചെന്നു. പക്ഷെ ഓടിരക്ഷപ്പെടും മുമ്പ് അമ്പേല്‍ക്കുകയായിരുന്നു. ഉദരത്തില്‍ അമ്പേറ്റെങ്കിലും ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിന് പരിക്കേറ്റിരുന്നില്ല. മുൻ ഭർത്താവ് രമണോഡ്‌ഗെയെ പോലീസ് കസ്റ്റഡിയിലെടുത്തു.