ജംതാര: സൈബര്‍ തസ്കരകേന്ദ്രം

സൈബർ തട്ടിപ്പുകളുടെ ആസ്ഥാനമാണ് ജാർഖണ്ഡിലെ ജംതാര.കേരളത്തിൽ നിന്നു 2700 കിലോമീറ്റർ അകലെ കിഴക്കൻ ജാർഖണ്ഡിലെ ഈ പിന്നാക്ക പ്രദേശമാണ് ജംതാര. ഇടിഞ്ഞുപൊളിഞ്ഞ കടമുറികളിലും കൊച്ചുവീടുകളിലുമിരുന്ന് അവർ അടിച്ചുമാറ്റുന്നതിലേറെയും, മലയാളികളുടെ ലക്ഷങ്ങളാണ്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസുകാർ സ്ഥിരമായി കുറ്റവാളികളെ തേടിയെത്തുന്ന ഇടമെന്ന ഖ്യാതി ജംതാരയ്ക്ക് സ്വന്തം.ജംതാര നഗരത്തിൽ സ്കൂളുകൾ മൂന്നെണ്ണമേ ഉള്ളൂ. പക്ഷേ, മൊബൈൽ കടകൾ അഞ്ഞൂറിലേറെയുണ്ട്. ഈ വർഷം ഇതുവരെ 116 സൈബർ കുറ്റവാളികളാണു ജാർഖണ്ഡിൽ അറസ്റ്റിലായത്. പിടിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും പന്ത്രണ്ടിനും ഇരുപതിനും ഇടയ്ക്കു പ്രായമുള്ളവരാണ്. ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാലാണു സൈബർ തട്ടിപ്പിലേക്കു തിരിഞ്ഞതെന്ന് ഈയിടെ ജയിൽമോചിതനായ ഒരു പ്രതിയുടെ വിശദീകരണം.