സ്‌കൂള്‍ ബോര്‍ഡിംഗില്‍ ആണ്‍-പെണ്‍ താമസം ഒന്നിച്ച്....പീഡനം????

മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ലൈംഗിക പീഡനമായതിനാല്‍ സ്‌കൂളിന്റെ പേര് പുറത്തുവിട്ടിട്ടില്ല.പഴയ രണ്ടുനില കെട്ടിടത്തിലാണ് സ്‌കൂളും കുട്ടികളുടെ സ്റ്റാഫും താമസിക്കുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. മൂന്ന് പെണ്‍കുട്ടികളടക്കം 29 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. താഴത്തെ നിലയിലെ നാലു മുറികളിലായിരുന്നു പഠനം. മുകളില്‍ കുട്ടികളുടെ താമസവും. ഒരു മുറിയില്‍ അഞ്ച് കുട്ടികളാണ് താമസിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി