സ്‌കൂള്‍ വൃത്തിയാക്കാത്ത വിദ്യാർഥികൾക്ക് മർദനം

സ്‌കൂള്‍ വൃത്തിയാക്കാത്ത വിദ്യാർഥികൾക്ക് മർദനം സ്‌കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചരുന്ന വിദ്യാര്‍ഥികള്‍ അതിന് തയ്യാറാവാത്തതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത് ബിഹാറിലെ വൈശാലിയില്‍ സ്‌കൂള്‍ വൃത്തിയാക്കാന്‍ തയ്യാറായില്ലെന്ന് അരോപിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ 16 വിദ്യാര്‍ഥികളെ മര്‍ദിച്ച് അവശരാക്കി. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ സ്‌കൂള്‍ വളഞ്ഞു. സ്‌കൂള്‍ വൃത്തിയാക്കാനുള്ള ചുമതല അവിടത്തെ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയിരുന്നത്. കഴിഞ്ഞദിവസം സ്‌കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചരുന്ന വിദ്യാര്‍ഥികള്‍ അതിന് തയ്യാറാവാത്തതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ രാജേഷ്‌കുമാര്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് അവശരായ വിദ്യാര്‍ഥികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ സിങ് പറഞ്ഞു. സംഭവമറിഞ്ഞതോടെ സ്‌കൂളിലെ മറ്റു കുട്ടികളുടെ രക്ഷിതാക്കളുമടക്കം നാട്ടുകാരെത്തി പ്രതിഷേധം തുടങ്ങി.സംഭവത്തില്‍ അന്വേഷണം നടത്തി പ്രിസന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധവും പകപോക്കലും തങ്ങളുടെ നേരേയും ഉണ്ടാകുമെന്ന ഭീതിയിലാണ് സ്‌കൂളിലെ മറ്റ് അധ്യാപകരെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ വൃത്തിയാക്കാത്ത വിദ്യാർഥികൾക്ക് മർദനം സ്‌കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചരുന്ന വിദ്യാര്‍ഥികള്‍ അതിന് തയ്യാറാവാത്തതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത് ബിഹാറിലെ വൈശാലിയില്‍ സ്‌കൂള്‍ വൃത്തിയാക്കാന്‍ തയ്യാറായില്ലെന്ന് അരോപിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ 16 വിദ്യാര്‍ഥികളെ മര്‍ദിച്ച് അവശരാക്കി. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ സ്‌കൂള്‍ വളഞ്ഞു. സ്‌കൂള്‍ വൃത്തിയാക്കാനുള്ള ചുമതല അവിടത്തെ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയിരുന്നത്. കഴിഞ്ഞദിവസം സ്‌കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചരുന്ന വിദ്യാര്‍ഥികള്‍ അതിന് തയ്യാറാവാത്തതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ രാജേഷ്‌കുമാര്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് അവശരായ വിദ്യാര്‍ഥികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ സിങ് പറഞ്ഞു. സംഭവമറിഞ്ഞതോടെ സ്‌കൂളിലെ മറ്റു കുട്ടികളുടെ രക്ഷിതാക്കളുമടക്കം നാട്ടുകാരെത്തി പ്രതിഷേധം തുടങ്ങി.സംഭവത്തില്‍ അന്വേഷണം നടത്തി പ്രിസന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധവും പകപോക്കലും തങ്ങളുടെ നേരേയും ഉണ്ടാകുമെന്ന ഭീതിയിലാണ് സ്‌കൂളിലെ മറ്റ് അധ്യാപകരെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ വൃത്തിയാക്കാത്ത വിദ്യാർഥികൾക്ക് മർദനം സ്‌കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചരുന്ന വിദ്യാര്‍ഥികള്‍ അതിന് തയ്യാറാവാത്തതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത് ബിഹാറിലെ വൈശാലിയില്‍ സ്‌കൂള്‍ വൃത്തിയാക്കാന്‍ തയ്യാറായില്ലെന്ന് അരോപിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ 16 വിദ്യാര്‍ഥികളെ മര്‍ദിച്ച് അവശരാക്കി. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ സ്‌കൂള്‍ വളഞ്ഞു. സ്‌കൂള്‍ വൃത്തിയാക്കാനുള്ള ചുമതല അവിടത്തെ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയിരുന്നത്. കഴിഞ്ഞദിവസം സ്‌കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചരുന്ന വിദ്യാര്‍ഥികള്‍ അതിന് തയ്യാറാവാത്തതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ രാജേഷ്‌കുമാര്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് അവശരായ വിദ്യാര്‍ഥികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ സിങ് പറഞ്ഞു. സംഭവമറിഞ്ഞതോടെ സ്‌കൂളിലെ മറ്റു കുട്ടികളുടെ രക്ഷിതാക്കളുമടക്കം നാട്ടുകാരെത്തി പ്രതിഷേധം തുടങ്ങി.സംഭവത്തില്‍ അന്വേഷണം നടത്തി പ്രിസന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധവും പകപോക്കലും തങ്ങളുടെ നേരേയും ഉണ്ടാകുമെന്ന ഭീതിയിലാണ് സ്‌കൂളിലെ മറ്റ് അധ്യാപകരെന്ന് പോലീസ് പറഞ്ഞു.