അപ്പുണ്ണിയില്‍ തൂങ്ങിയാടുന്ന ജീവിതങ്ങള്‍.....!!!

നടിയെ ആക്രമിച്ചക്കേസില്‍ പള്‍സര്‍ സുനിയില്‍ തുടങ്ങിയ അറസ്റ്റ് ദിലീപിലെത്തിയപ്പോള്‍ കേസിന് മുഖം മാറി.സാമ്പത്തിക തിരിമറികളിലേക്കും ഇടപാടുകളിലേക്കും കേസ് വഴിമാറി.വ്യക്തമായ ലക്ഷ്യത്തിലേക്കാണോ പോക്കെന്നു പോലും പൊതുജനത്തിന് സംശയമുണ്ടാകുന്ന സാഹചര്യത്തിലാണ് ദിലീപിന്റെ മാനേജര്‍ കൂടിയായ അപ്പുണ്ണി കീഴടങ്ങുന്നത്. വെറും മാനേജര്‍ മാത്രമല്ല ജനപ്രിയ നായകന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് അപ്പുണ്ണി എന്ന സുനില്‍ രാജ്.