കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കൂടുന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോ കലിന്റെ നെട്ടിക്കുന്ന കണക്കുമായി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവധ സംസ്ഥാനങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ആളുകളെ തള്ളികൊല്ലുന്നതിനിടെ നെട്ടിക്കുന്ന കണക്കുമായി ആഭ്യന്തര മന്ത്രാലയം. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുകയും അതിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുകയും ചെയ്യുന്നത് കഴിഞ്ഞ കുറച്ച മാസങ്ങളിനിടയില്‍ രാജ്യത്ത് വലിയ തോതിലാണ് വര്‍ധിച്ചത് . കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 2016-ൽ മാത്രം 55,000 കുട്ടികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പലരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർഷം മുപ്പത് ശതമാനത്തോളമാണ് കൂടുന്നതെന്നുംറിപ്പോര്‍ട്ടില്‍ പറയുന്നു . 2016-ൽ 54,723 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതിൽ 40.4 ശതമാനം കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. വിചാരണയ്ക്ക് വന്ന കേസുകളിലാകട്ടെ ശിക്ഷിക്കപ്പെട്ടത് 22.7 ശതമാനം മാത്രവുമാണ്. 2015-ൽ കുട്ടികളെ തട്ടിക്കൊണ്ടുപോയ 41,893 കേസുകളും 2014-ൽ 37,854 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 2017-ലെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.