ബാഗില്‍ 57 കൈപ്പത്തികള്‍...???

സൈബീരിയയില്‍ ബാഗില്‍ നിന്ന് കണ്ടെത്തിയത് 54 കൈപ്പത്തികള്‍ സൈബീരിയയില്‍ നദീതീരത്ത് നിന്ന് മുറിച്ചുമാറ്റിയ നിലയില്‍ 54 കൈപ്പത്തികള്‍ മത്സ്യത്തൊഴിലാളി കണ്ടെത്തി. ഖബാരോസ്‌കിലെ അമൂര്‍ നദീ തീരത്ത് നിന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു കൈപ്പത്തികള്‍ കാണപ്പെട്ടത്.കൈപ്പത്തിക്കൊപ്പം മെഡിക്കല്‍ ബാന്‍ഖേജുകളും കണ്ടെത്തിയിട്ടുണ്ട്.ഏതെങ്കിലും ഫോറന്‍സിക് ലാബില്‍ നിന്ന് ഉപേക്ഷിച്ചതായിരിക്കാം ഇവയെന്നാണ് നിഗമനം.'' അതേസമയം ഇത്തരത്തില്‍ അവയവങ്ങള് നിക്ഷേപിക്കുന്നത് കുറ്റകരമാണെന്ന് റഷ്യന്‍ അന്വേഷണ വിഭാഗം അറിയിച്ചു.തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കൈ വെട്ടിമാറ്റാറുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൃതദേഹം അടക്കം ചെയ്താലും ഇത്തരം കൈപ്പത്തി, വിരലടയാളം പരിശോധിക്കാന്‍ സഹായകരമാകും. ഡിജിറ്റല്‍ വിരലടയാളം സൂക്ഷിക്കാം എന്നിരിക്കെ ഇത്തരത്തില്‍ മുറിച്ചുമാറ്റിയത് പൊലീസിനെ കുഴക്കിയിട്ടുണ്ട്