16കാരിയുടെ വിവാഹം അമ്മ അറിയാതെ....

ഹൈദരാബാദിലെ നവാബ് സാഹേബ് കുന്ത സ്വദേശിയായ പതിനാറുകാരിയെ ആണ് ഒമാന്‍കാരനായ അഹമ്മദിന് (65) വിവാഹം ചെയ്തുകൊടുത്തത്.
മസ്‌ക്കറ്റിലുള്ള മകളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ സയീദ് ഉന്നീസ ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ സഹോദരി ഘൗസിയയും അവരുടെ ഭര്‍ത്താവ് സിക്കന്ദറും ചേര്‍ന്നാണ് മകളെ വിവാഹം ചെയ്തുകൊടുത്തതെന്ന് പരാതിയില്‍ ആരോപിച്ചു.