ജയില്‍ ചാടിയ കുറ്റവാളി രക്ഷപെട്ടത് ഹെലികോപ്ടറില്‍

46കാരനായ റെഡോയിന്‍ ഫെയ്ഡ് ജയില്‍ തകര്‍ത്ത് ഹെലികോപ്ടറില്‍ പറന്നു. ഞായറാഴ്ചയാണ് കുറ്റകൃത്യം മാത്രം കൈമുതലാക്കി വെച്ചിട്ടുള്ള റെഡോയിന്‍ ഫെയ്ഡ് പാരീസിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. സഹായികളായ മൂന്ന് പേരെ കൂട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കി ജയില്‍ ചാടുകയായിരുന്നു. 2013 ല്‍ മറ്റൊരു ജയിലില്‍ കഴിയവേയും ജയില്‍ തകര്‍ത്ത് ഫെയ്ഡ് രക്ഷപ്പെട്ടിരുന്നു. പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം ഇയാളെ കൊടുംക്രിമിനല്‍ പട്ടികയില്‍ പെടുത്തിയാണ് ജയിലില്‍ ഇട്ടിരുന്നത്. പണം കൊണ്ടുപോവുന്ന ബാങ്ക് വാഹനം തകര്‍ത്ത് മോഷണം നടത്തിയെന്നായിരുന്നു ഇയാള്‍ക്കെതിരേയുള്ള കുറ്റം. കോടതി 25 വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിരുന്നു. ബെല്‍ജിയം രജസ്‌ട്രേഷന്‍ ഹെലികോപ്റ്ററിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഫ്രഞ്ച് തലസ്ഥാനത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിന്നും ഹെലികോപ്റ്റര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.