ഡല്‍ഹിയിലെ  ആത്മഹത്യ ദൈവത്തെ കാണാന്‍?

ഡല്‍ഹിയിലെ 11 പേരുടെ ആത്മഹത്യ ദൈവത്തെ കാണാനായിരുന്നു എന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തി.രക്ഷ പ്രാപിക്കാനായി എന്തൊക്കെ ചെയ്യണമെന്നു നിര്‍ദ്ദേശിക്കുന്ന കുറിപ്പാണ് പതിനൊന്ന് പേരുടെ കൂട്ട ആത്മഹത്യ നടന്ന വീട്ടില്‍ നിന്നും ലഭിച്ചത്.കുറിപ്പിലെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്. കൃത്യം നിര്‍വ്വഹിക്കേണ്ടത് വ്യാഴാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കണം.ഇരുണ്ട വെളിച്ചമല്ലാതെ ഒന്നും ഉണ്ടാകരുത്. എല്ലാവരുടെയും കണ്ണ് കെട്ടിയിരിക്കണം. കയറിനൊപ്പം കോട്ടന്‍ ഷോള്‍ അല്ലെങ്കില്‍ സാരിയും കെട്ടാന്‍ ഉപയോഗിക്കുക.വൃദ്ധയായ സ്ത്രീയ്ക്ക് മാത്രം സ്റ്റൂള്‍ ഉപയോഗിക്കാതെ നിലത്ത് കിടന്നു മരിക്കാം. എല്ലാവരുടെയും മനസ്സ് ദൃഡവും ചിന്തകള്‍ ഒരുപോലെയും ആയിരിക്കണം.സംഭവം നടക്കേണ്ടത് അര്‍ദ്ധരാത്രിയ്ക്കും വെളുപ്പിന് ഒരു മണിക്കും ഇടയ്ക്കായിരിക്കണം എന്നും കുറിപ്പടിയില്‍ പറയുന്നു. ജൂണ്‍ 30 ന് ദൈവത്തെ കാണണം എന്നും മോക്ഷം കിട്ടുമെന്നും എഴുതിയിരിക്കുന്നു. ഞായറാഴ്ചയാണ് പതിനൊന്ന് പേരുടെ കൂട്ട ആത്മഹത്യ ലോകം അറിയുന്നത്.വൃദ്ധയായ അമ്മയുടെ മൃതദേഹം നിലത്തും ബാക്കിയുള്ളവ തൂങ്ങിക്കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ മോക്ഷം കിട്ടുമെന്ന രീതിയിലേക്ക് ഇവര്‍ചിന്തിക്കാന്‍ ആരാണ് കാരണമാണെന്നും എന്തുകൊണ്ടെന്നും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതേസമയം മരിച്ചവര്‍ എല്ലാവരുടെയും കണ്ണുകള്‍ ദാനം ചെയ്തിരിക്കുന്നു എന്നതും ശ്രദ്ദേയമാണ്.