827 അശ്ലീല സൈറ്റുകൾ വിലക്കില്‍

അശ്ലീലസൈറ്റുകളുടെ ഉപയോഗം ഇന്ത്യയിലെ യുവാക്കളിൽ ചെലുത്തുന്ന ദുസ്വാധീനം കണക്കിലെടുത്താണ് നടപടി.857 അശ്ലീലസൈറ്റുകൾ വിലക്കാനാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിൽ മുപ്പതെണ്ണത്തിൽ അശ്ലീലമില്ലെന്ന്‌ കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയം കണ്ടെത്തിയിരുന്നു. എല്ലാ ഇന്റർനെറ്റ് സർവീസ് ലൈസൻസികളോടും 827 അശ്ലീലസൈറ്റുകൾ തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്‌ ടെലികോം വകുപ്പ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. മേയിലാണ് ഇതുസംബന്ധിച്ച കേസ് ഉത്താരഖണ്ഡ് ഹൈക്കോടതിയിലെത്തിയത്. തുടർന്ന് സെപ്റ്റംബർ 27-ന് ഹൈക്കോടതി 857 അശ്ലീലസൈറ്റുകൾ വിലക്കാനാവശ്യപ്പെട്ട് ഉത്തരവിറക്കി. ഈയിടെ റിലയൻസ് ജിയോ നെറ്റ്‌വർക്കിൽ അശ്ലീലസൈറ്റുകൾ വിലക്കിയിരുന്നു. എയർടെൽ, വോഡഫോൺ, ഐഡിയ, ബി.എസ്.എൻ.എൽ. എന്നീ കമ്പനികൾ റിലയൻസ് ജിയോയുടെ പാത പിന്തുടരുമെന്നാണ് കരുതുന്നത്. ജിയോ ഉപയോക്താക്കൾ മറ്റു നെറ്റ്‍‌വർക്കുകളിലേക്ക് മാറാൻ തുടങ്ങിയപ്പോഴാണ് ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നത്.