ആപ്പിള്‍ ഐഫോണ്‍ XR വില വെട്ടികുറച്ചു

പ്രാദേശിക ഭാഷകളുമായി സ്നാപ്പ് ചാറ്റ് ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരുംവരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ ഫോണിന്‍റെ 64 ജിബി പതിപ്പിന് 76,900 ആയിരുന്നു വില ഇത് വെട്ടിക്കുറച്ച് 59,900 ആക്കിയിട്ടുണ്ട്. ഇതേ ഫോണിന്‍റെ 128 ജിബി പതിപ്പിന് വില 81,900 അയിരുന്നു വില ഇപ്പോള്‍ അത് 64,900 അക്കിയിട്ടുണ്ട്. 256 ജിബി പതിപ്പിന്‍റെ വില 91,900 ല്‍ നിന്നും 74,900 രൂപ ആക്കിയിട്ടുണ്ട്. നിലവിലെ സ്റ്റോക്ക് തീരും വരെ മാത്രമേ ഓഫര്‍ ലഭിക്കൂ എന്നാണ് ആപ്പിള്‍ പറയുന്നത്. ഓഫ് ലൈനായും ഓണ്‍ലൈനായും ലഭിക്കുന്ന ഓഫറിന് പുറമേ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് നല്‍കും. ഇതിന് പുറമേ ഇഎംഐ സേവനങ്ങളും ലഭിക്കും. ഈ ഫോണിന്‍റെ പ്രധാന ഫീച്ചറുകളിലേക്ക് വന്നാല്‍, 6.1-ഇഞ്ച് IPS (1792 x 828 പിക്‌സല്‍ റെസലൂഷന്‍, 326 ppi) A12 ബയോണിക് പ്രൊസസര്‍, 3GB റാം, 64, 128, 256 ജിബി സ്റ്റോറേജ്, 12MP വൈഡ് ആംഗിള്‍ ക്യാമറ (F/1.8 അപേര്‍ച്ചര്‍), 5x ഡിജിറ്റല്‍ സൂം, 7MP ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം, ഒരു ഇസിം ഉപയോഗിച്ചാല്‍ ഇരട്ട സിം സേവനം ലഭിക്കും.ഐഫോണിന്റെ നിര്‍മാണ മികവ് ഈ മോഡലിലും പതിഞ്ഞിട്ടുണ്ട്. മുന്നില്‍ നിന്നു നോക്കിയാല്‍ വലിപ്പക്കൂടുതലുള്ള ഒരു ഐഫോണ്‍ X ആണെന്നു തോന്നും. എന്നാല്‍ ഐഫോണ്‍ Xനെക്കാള്‍ ബെസല്‍ കൂടുതലുണ്ടെന്നും കാണാം. ഫോണിന്റെ വലതു വശത്താണ് പവര്‍ ബട്ടണ്‍. വോളിയം ബട്ടണുകള്‍ ഇടതു ഭാഗത്തുമാണ്. ഗ്ലാസാണ് പിന്‍ പ്രതലം. ഒറ്റ പിന്‍ക്യാമറയും, ഫ്‌ളാഷും, സെന്‍സറും പിന്നില്‍ പിടിപ്പിച്ചിരിക്കുന്നു. കവര്‍ വാങ്ങിയിടുന്നതാണ് ഉചിതം. പല നിറങ്ങളില്‍ ഇറക്കിയിട്ടുള്ളത് ഓരോരുത്തരുടെയും രുചിക്കനുസരിച്ച് വാങ്ങാന്‍ സഹായിക്കും. ചുവപ്പ്, വെള്ള, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ക്കാണ് കുടുതല്‍ ഇഷ്ടക്കാരുള്ളത്. നാല് ഇന്ത്യൻ പ്രാദേശിക ഭാഷകൾ ലഭ്യമാക്കി സ്നാപ് ചാറ്റ്. ഇതിനായി ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണുകളിൽ സ്‌നാപ്ചാറ്റ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഗൂഗിളിൻറെ പ്ലേ-സ്റ്റോർ അല്ലെങ്കിൽ ആപ്പിളിന്‍റെ അപ്ലിക്കേഷൻ സ്റ്റോർ സന്ദർശിച്ച് അപ്ലിക്കേഷൻ പേജിലെ അപ്ഡേറ്റ് ബട്ടൺ അമർത്തിക്കൊണ്ട് ഈ പുതിയ സേവനം ഉപയോഗിക്കാം. ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നി ഭാഷകളാണ് ലഭ്യമായിരിക്കുന്നത്. ഇന്ത്യൻ ഉപയോക്താക്കൾക്ക് ക്കായി കൂടുതൽ പ്രാദേശിക ഉള്ളടക്കങ്ങൾ നല്കാൻ സ്നാപ്പ് ചാറ്റ് മുൻ കൈ എടുത്തിരുന്നു. ഇന്ത്യൻ ഉപയോക്താക്കൾക്ക് കൂടുതൽ പ്രാദേശികമായ ഉള്ളടക്കം നൽകാന്‍ ആവിഷ്കരിച്ച 'ഡിസ്കവർ ഇൻ ഇന്ത്യ' എന്ന പദ്ധതി പ്രകാരമാണ് പുതിയ അപ്ഡേറ്റ്. ഹോളി ആഘോഷവേളയിൽ സ്നാപ്പ്ചാറ്റ് ലോക്കലൈസ്ഡ് ലെൻസ്, ഫിൽട്ടറുകൾ, സ്റ്റിക്കറുകൾ പുറത്തിറക്കിയിരുന്നു. ഇന്റർനാഷണൽ വുമൺ ദിനത്തിൽ വിവിധ സ്റ്റിക്കറുകൾ, ഫിൽട്ടറുകൾ, ബിറ്റ്മോജികൾ തുടങ്ങിയവയെല്ലാം രാജ്യത്തൊട്ടാകെ വ്യാപിപ്പിച്ചു. ഇന്ത്യയിലെ പത്താമത്തെ ഏറ്റവും സജീവ സാമൂഹിക മാധ്യമ ശൃംഖലയാണ് സ്നാപ്പ് ചാറ്റ്. ട്വിറ്റർ ന്യൂസ് ഫോർ ഇന്ത്യയുടെ മുൻ തലവനായ റഹേൽ ഖുർഷിദിനെ കഴിഞ്ഞ വർഷം ഇന്ത്യ വിദഗ്ദ്ധനായി സ്നാപ്പ്ചാറ്റ് നിയമിച്ചിരുന്നു. വി ആർ സോഷ്യൽ ആൻഡ് ഹൂട്സുട്ടിന്റെ റിപ്പോർട്ടിൽ സ്നാപ്ചാറ്റിനെ ഇന്ത്യയിലെ പത്താമത്തെ ഏറ്റവും സജീവ സാമൂഹിക മാധ്യമ ശൃംഖലയായി തിരഞ്ഞെടുത്തിരുന്നു. അനലിറ്റിക്‌സ് പ്ലാറ്റഫോമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം സ്നാപ്ചാറ്റിന് 2019 ജനവരി വരെ ഇന്ത്യയിൽ 11.15 മില്ല്യൻ ഉപയോക്താക്കളുണ്ട്.