പുതിയ പ്ലാന്റുമായി വോക്‌സ്‌വാഗൺ ഇന്ത്യയിലേക്ക്

ജർമ്മന്‍ കാർ നിർമ്മാതാക്കളായ വോക്‌സ്‌വാഗൺ ഇന്ത്യയിലേക്ക്. പൂനയിൽ ആരംഭിക്കുന്ന പുതിയ പ്ലാന്റിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗവും ആരംഭിച്ചേക്കും.പ്രമുഖ കാർ നിർമ്മാതാക്കളായ വോക്‌സ്‌വാഗൺ 2020 നകം ഇന്ത്യയിൽ 8000 കോടി രൂപ വികസന പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി പുതിയ മോഡലുകളും എഞ്ചിനുകളുടെ നിർമ്മാണവും ഇന്ത്യയിൽ നടത്തും. വോക്‌സ്‌വാഗണു വേണ്ടി സ്കോഡ കമ്പനിയാണ് വികസന പദ്ധതിയുടെ നേതൃത്വം വഹിക്കുക.വോക്‌സ്‌വാഗനും സ്‌കോഡയും സംയുക്തമായി ഇന്ത്യൻ മാർക്കറ്റിന്റെ അഞ്ചു ശതമാനം കൈയടക്കുന്നതിനും ഇത് വഴി ലക്ഷ്യമിടുന്നു. പുതിയ എസ് യു വി ഇതിന്റെ ഭാഗമായി പുറത്തിറക്കും. പെട്രോൾ വാഹനങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ വിപണിയിൽ ഇറക്കുക. ഇന്ത്യയിലെ തൊഴിലാളികളെയും എൻജിനീയർമാരെയും കൂടുതലായി ഉല്‍പ്പെടുത്തിയായിരികും കാര്‍ നിര്‍മിക്കുകയെനന്ന് വോക്‌സ്‌വാഗൺ ഗ്രൂപ്പ് സി ഇ ഒ ബെർണാഡ് മേയർ പറഞ്ഞു.പുതിയ പ്ലാന്റിലേക്ക് ആവശ്യമായ സ്‌പെയറുകളുടെ 90 ശതമാനവും ഇന്ത്യയിൽ നിന്ന് വാങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.2020 ൽ ആദ്യ എസ് യു വി വിപണിയിൽ എത്തും.