കിംഗ് ഖാനെ തറപറ്റിച്ച് കോഹ്ലി....!!!

ഒടുവില്‍ സൂപ്പര്‍താരം ഷാറൂഖാനെയും പരാജയപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലി ഇന്ത്യയിലെ ഏറ്റവും വാണിജ്യമൂല്യമുള്ള സെലിബ്രിറ്റിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കിംഗ്് ഖാനെയാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 143 ദശലക്ഷം ഡോളറാണ് കോഹ്‌ലിയുടെ വാണിജ്യമൂല്യം. ഡഫ് ആന്‍ഡ് ഫെല്‍പ്‌സ് എന്ന കോര്‍പറേറ്റ് സ്ഥാപനമാണ് ഈ കണക്ക് പുറത്തുവിട്ടത്. 2014മുതല്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്.കോഹ്‌ലിക്ക് പിന്നാലെ ദീപക പദുക്കോണ്‍, രണ്‍വീര്‍ സിങ്, എം എസ് ധോണി, പിവി സിന്ധു എന്നിവരും പട്ടികയില്‍ ഉണ്ട്. പരസ്യമൂല്യമേറെയുണ്ടായിരുന്നു എംഎസ് ധോണി കഴിഞ്ഞ തനണ 9സ്ഥാനത്തായിരുന്നു ഇത്തവണ 13ലേക്ക് വഴുതിപ്പോയി.