വിമാനവും ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്

ഓണ്‍ലൈനായി വിമാന വില്‍പനയും. ഇ കൊമേഴ്‌സ് കമ്പനി ആലിബാബയിലൂടെയായിരുന്നു വിമാന വില്‍പ്പന. രണ്ട് ബോയിഗ് 747 400 വിമാനങ്ങളാണ് ആലിബാബയുടെ കീഴിലുള്ള ടാവോബാവോ സൈറ്റിലൂടെ ലേലത്തില്‍ വിറ്റത്. കോടതിയുടെ പ്രത്യേക അനുമതിയോടെ നടത്തിയ ലേലത്തില്‍ 50 മില്യണ്‍ ഡോളറിന് ചൈനീസ് ലോജിസ്റ്റിക് കമ്പനിയായ എസ്.എഫ് എക്‌സ്പ്രസാണ് വിമാനങ്ങള്‍ സ്വന്തമാക്കിയത്. ബാങ്ക് കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ഓരു കാര്‍ഗോ കമ്പനിയില്‍ നിന്ന് പിടിച്ചെടുത്ത ഫ്‌ലൈറ്റുകളായിരുന്നു ഇവ. ഓണ്‍ലൈന്‍ ലേലമായതിനാല്‍ കൊച്ചു കുട്ടികള്‍ വരെ ലേലം വിളിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.