വാടക കൊടുത്തില്ലേല്‍ എന്ത് റിലയന്‍സ്?

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ നടപടികളുമായി രാജ്യത്തെ വിവിധ ടവര്‍ കമ്പനികള്‍. വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന് നല്‍കി വന്നിരുന്ന സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് കമ്പനികള്‍. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നെറ്റ് വര്‍ക്കുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ടവറുകളുടെ അറ്റകുറ്റപണികള്‍ക്കായി പണം മുടക്കാന്‍ കമ്പനികള്‍ തയ്യാറാവുന്നില്ലെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു . ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഡീസല്‍ എത്തിക്കുന്നത് നിര്‍ത്തിവെക്കാനും ചില കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പവര്‍കട്ട് സമയത്ത് റിലയന്‍സ് നെറ്റ്‌വര്‍ക്ക് നിശ്ചലമാവുന്ന അവസ്ഥയുണ്ടാവും.