എയര്‍ടെലിന്റെ ജീവകാരുണ്യം

ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഭാരതി എന്റര്‍പ്രൈസസ് ഭാരതി എയര്‍ടെലിന്റെ മൂന്ന് ശതമാനം ഓഹരി ഉള്‍പ്പടെ കുടുംബ സ്വത്തിന്റെ 10 % ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നു.ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തലാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ രംഗത്തായിരിക്കും പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഭാവിയിലെ സാങ്കേതിക സാധ്യതകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഓഗ്മെന്റഡ് റിയാല്‍റ്റി തുടങ്ങിയ മേഖലകളിലാകും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കോഴ്‌സുകള്‍ സംഘടിപ്പിക്കുക. ഇതിനായി സത്യഭാരതി യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപിക്കാനും പദ്ധതിയുണ്ട്. 7,000 കോടി രൂപയാകും ഇത്തരം വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെയ്ക്കുക.