ബാങ്ക് ഓഫ് ചൈനയും  ഇന്ത്യയിലേക്ക്

ചൈനയിലെ പ്രധാന പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ചൈന. ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് ബാങ്കാണ് ഇത്. ഇതിനു മുൻപ് ഇൻഡസ്ട്രിയൽ ആൻഡ് കൊമേർഷ്യൽ ബാങ്ക് ഓഫ് ചൈനയ്ക്കു പ്രവർത്തനത്തിന് അനുമതി നൽകിയിരുന്നു. ചൈന സന്ദർശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ജിൻ പിങിന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് ഇപ്പോൾ ഔപചാരിക അനുമതി നല്കിയിരിക്കുന്നത്. ബാങ്ക് ഓഫ് ചൈന ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിൽ ശാഖകൾ തുറന്നേക്കും.മൊത്തം 45 വിദേശ ബാങ്കുകളാണ് ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. 100 ശാഖകളുമായി പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വിദേശ ബാങ്ക്.ആസ്തിയുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായ ബാങ്ക് ഓഫ് ചൈനയിൽ മൂന്ന് ലക്ഷത്തിൽപരം ജീവനക്കാരുണ്ട്.ബെയ്‌ജിങ്ങാണ് ആസ്ഥാനം. ഹോങ്കോങ് ആൻഡ് ഷാങ്ങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയാണ് ബാങ്ക് ഓഫ് ചൈന.