പതഞ്ജലി വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവെയ്ക്കുന്നു

പതാഞ്ജലി വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവെയ്ക്കുന്നു

പരിധാന്‍ എന്ന പേരിലാണ് പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. പരിധാന്‍ എന്ന പേരില്‍ ബ്രാന്റഡ് അപ്പാരല്‍ മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പരിധാന്‍ എന്നപേരില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. 2020 ഓടെ ഫ്രാഞ്ചൈസി മാതൃകയില്‍ 500 ഔട്ട്‌ലെറ്റുകളായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതിയിടുന്നത്. ലൈവ് ഫിറ്റ്, ആസ്ത, സന്‍സ്‌കാര്‍ എന്നീ പേരുകളിലാകും വസ്ത്രങ്ങള്‍ പുറത്തിറക്കുക. എല്ലാ പ്രായക്കാര്‍ക്കും യോജിച്ച വസ്ത്രങ്ങള്‍ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു.സന്‍സ്‌കാര്‍ പുരുഷന്മാര്‍ക്കള്ള വസ്ത്രങ്ങളാണ്. ആസ്തയാകട്ടെ സ്ത്രീകള്‍ക്കും. യോഗ, സ്‌പോര്‍ട്‌സ് വെയര്‍ വസ്ത്രങ്ങളാണ് ലൈവ് ഫിറ്റ് എന്നപേരില്‍ പുറത്തിറക്കും. പുരുഷന്മാര്‍ക്കുള്ള ജീന്‍സ് 500 രൂപമുതല്‍ ലഭ്യമാകും. ഷേര്‍ട്ടാകട്ടെ 500 മുതല്‍ 1,700 രൂപവരെ വിലവരുന്നതാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയില്‍ 1000 കോടി രൂപയുടെ വരുമാനമാണ് പതാഞ്ജലി ലക്ഷ്യമിടുന്നത്.