പ്രീതി കുറഞ്ഞ് ഡെബിറ്റ് കാര്‍ഡ്

നോട്ട് നിരോധനത്തിന് ശേഷം ഡബിറ്റ്‌, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനം ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യം അറിയിച്ചത്.