പുത്തന്‍ തന്ത്രങ്ങളുമായി മിന്ത്ര !

രണ്ടു വര്‍ഷം കൊണ്ട് ഓഫ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങുന്നു മിന്ത്ര ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള മിന്ത്ര ഷോപ്പിംഗ്‌ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള 12 ഓഫ് ലൈന്‍ സ്റ്റോറില്‍ നിന്നും 100 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി സിഇഒ അനന്തനാരായണന്‍ പറഞ്ഞു. മിന്ത്രയുടെ സ്വകാര്യ ലേബലുകള്‍ ഈ സ്റ്റോറില്‍ വില്കുന്നതാണ് .ഇത് വില്പനയുടെ 25% വരും.100 ഓഫ് ലൈന്‍ സ്റ്റോറുകള്‍ തുറന്നാലും അത് മിന്ത്രയുടെ ആകെ വില്പനയുടെ അഞ്ചു ശതമാനം മാത്രേ വരൂ എന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു