കമ്പനിയുടെ 50% ഓഹരികള്‍ നൽകി ജീവനക്കാരെ ഞെട്ടിച്ച് മലയാളി വ്യവസായി

ഭാര്യയ്ക്ക്ക് വിവാഹ സമ്മാനമായി 7 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് കാർ നല്‍കി സോഹൻ റോയ് അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50% ഓഹരികള്‍ നൽകി ജീവനക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മലയാളി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയ്.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിൻറെ സ്ഥാപക ചെയർമാൻ കൂടിയാണ് സോഹൻ റോയ് . കമ്പനിയുടെ 50 ശതമാനം ഓഹരികൾ സ്വന്തം ജീവനക്കാര്‍ക്ക് വീതിച്ചു നൽകിയതിലൂടെ ശമ്പളത്തിനു പുറമെ നല്ലൊരു ശതമാനം തുകയാണ്‌ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് . ഏരീസ് ഗ്രൂപ്പിൻറെ വളർച്ചയില്‍ ജീവനക്കാരുടെ പങ്ക് നിസ്തുലമാണെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു സോഹൻ റോയ് ഈ പ്രഖ്യാപനം നടത്തിയത് . സോഹൻ റോയ് ജീവനക്കാര്‍ക്കായി ഇത്തരം വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ഇതാത്യമായല്ല . കമ്പനിയുടെ കഴിഞ്ഞ വാര്‍ക്ഷിക ദിനത്തോടനുമ്പന്ധിച്ച് 15 കോടി വിലമതിക്കുന്ന കമ്പനി ഷെയറുകളാണ് മുതിർന്ന ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. കൂടാതെ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നിരവധി സമ്മാനങ്ങളുും നല്‍കിയിരുന്നു .ഭാര്യയ്ക്ക്ക് വിവാഹ സമ്മാനമായി 7 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് കാർ നല്‍കിയിതിലൂടെ സോഹൻ റോയ് അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു . തങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സോഹന്‍ റോയ് ഭാര്യ അഭിനിക്ക് 7 കോടിയുടെ റോള്‍സ് റോയ്‌സ് കള്ളിനന്‍ സമ്മാനിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബര എസ്‌യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന പേരും അഭിനിക്ക് സ്വന്തമായി .ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ഉള്‍പ്പടെ പെൻഷൻ സുംവിധാനം ഏര്‍പെടുത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് ഏരീസ് ഗ്രൂപ്പ്.സ്റ്റാഫ് റിട്ടയർമെന്റും പെ ന്‍ഷന്‍ സംവിധാനവുും ഉള്ള മിഡില്‍ ഈസ്റ്റിലെ ഏക കമ്പനി. 15 രാജ്യങ്ങളിലായി 48 അന്താരാഷ്ട്ര കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗൾഫ് മേഖലയിലെ ഏറ്റവുും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ് . ആഗോളതലത്തിൽ 1600 ജീവനക്കാരുള്ള ഗ്രൂപ്പിന് ഇന്ത്യയിൽ മാത്രം നാനൂറോളം പേരുണ്ട് . മാധ്യമം ,മെഡിക്കൽ ടൂറിസം ,സിനിമ മേഖലകളിലുംഏരീസ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട് .കോർപറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി നിരവധി സന്ധദ്ധ പ്രവർത്തനങ്ങളും കമ്പനി നടപ്പിലാക്കിയിട്ടുണ്ട് . ഏരീസ് ടെലികാസ്റ്റിഗ് പ്രൈവറ്റ് ലിമിറ്റഡിൻറെ ബാനറിൽ നിർമ്മിച്ച ജലം ,ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തുടങ്ങിയ ചിത്രങ്ങളുടെ വരുമാനം പൂർണ്ണമായും സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിച്ചിരുന്നു .2015ല്‍ ചെന്നെയിലുണ്ടായ പ്രളയത്തിലും , നേപ്പാൾ ഭൂകമ്പത്തിലും രക്ഷാ പ്രവർത്തങ്ങളുമായി കമ്പനി മുൻപന്തിയിലുണ്ടായിരുന്നു.ഇതിനു പുറമെ രാജ്യത്തെ മാധ്യമ പ്രവർത്തകർക്ക് ആജീവനാന്ത ആരോഗ്യ പരിരക്ഷയും പെൻഷനും നൽകുന്ന പദ്ധതിക്കും സോഹൻ റോയ് രൂപം നൽകിയിട്ടുണ്ട് . കഴിഞ്ഞ വര്ഷം ഹൈദരാബാദില്‍ നടന്ന തെലങ്കാന -ബംഗാളി ചലച്ചിത്രമേളയില്‍ ലോക സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സോഹൻ റോയിയെ ആദരിച്ചിരുന്നു .ആയ്‌ന 2018 ചലച്ചിത്രമേളയുടെ സമാപനചടങ്ങിലാണ് പുരസ്‌കാരം നല്‍കിയത് ഈ പുരസ്‌കാര നേട്ടം കൈവരിക്കുന്ന ആദ്യമലയാളി സംവിധായകനാണ് സോഹന്‍ റോയ്. 1967ല്‍ പുനലൂരിലാണ്സോഹൻ റോയ് ജനിച്ചത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയില്‍ നിന്ന് നേവൽ ആര്കിടെക്ച്ചറിൽ ബിരുദും നേടിയ സോഹൻ മർച്ചന്റ് നേവിയിൽ എന്‍ജിനീയ ായാണ് കരിയറിന് തുടക്കമിട്ടത് .1992ല്‍ യുഎഇയിടലത്തി മറൈൻ സർവെയറായി ജോലി ചെയ്തതിനു ശേഷമാണ് സ്വന്തമായി വ്യവസായ സംരംഭം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത് . 1998ലാണ് ഏരീസ് ഗ്രൂപ്പിൻറെ മുഹമുദ്രയായ ഏരീസ് മറൈൻ സോഹൻ സ്ഥാപിക്കുന്നത് .