മരം പണയം വെയ്ക്കാം; വായ്പയെടുക്കാം....!!!

ഇനി മരം വെട്ടി കളയണ്ട ഭാവിയില്‍ പണയം വയ്ക്കാം. പണത്തിന് അത്യാവശ്യം വരുമ്പോള്‍ സഹകരണ സംഘങ്ങള്‍ വഴി മരങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു.അതായത് സ്വര്‍ണം പോലെ മരവും പണയം വെയ്ക്കാനുള്ള പദ്ധതിയാണിത്.മരം പണയവസ്തുവായി കണക്കാക്കി. വിപണിവിലയുടെ 70 ശതമാനം വരെ നിലവിലെ പലിശയ്ക്കു വായ്പ ലഭിക്കും.തേക്ക് ഈട്ടി മഹാഗണി ആഞ്ഞിലി പൂവരശ് പ്ലാവ് തുടങ്ങി കാതലുള്ള മരങ്ങള്‍ക്കാണ് മുന്‍ഗണന.വായ്പ കഴിയുംവരെ മരം മുറിക്കാന്‍ പാടില്ല.മരം നില്‍ക്കുന്നവസ്തുവിന്റെ പറ്റ് ചീട്ടു നല്‍കിയാണ് ഉടമ സഹകരണസംഘവുമായി കരാറുണ്ടാക്കണം.വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിന്റേതാണ് മരപ്പണയം എന്ന ആശയം. ട്രീ ബാങ്കിംഗ് നടപ്പാക്കുമെന്ന് മീനങ്ങാടി പഞ്ചായത്ത് അറിയിച്ചു കഴിഞ്ഞു