രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്

13 രാജ്യാന്തര സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട് കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വീണ്ടും രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്. 13 രാജ്യാന്തര സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്. ഹോങ് കോങ്, അബുദാബി, റിയാദ്, ദമാം, സിംഗപ്പുര്‍, മാഞ്ചസ്റ്റര്‍, ധാക്ക തുടങ്ങിയിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചവയില്‍ ഉള്‍പ്പെടുന്നു. വാടകക്കുടിശ്ശികയെ തുടര്‍ന്ന് ഏഴു വിമാന സര്‍വീസുകള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. രണ്ട് ജെറ്റ്‌ലൈറ്റ് വിമാനങ്ങളുടേത് ഉള്‍പ്പെടെയായിരുന്നു ഇത്. റദ്ദാക്കിയ വിമാനസര്‍വീസുകളുടെ എണ്ണം ഇതോടെ 54 ആയി. ചില രാജ്യാന്ത രസര്‍വീസുകളുടെ എണ്ണത്തിലും കമ്പനി നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. പ്രധാനമായും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള രാജ്യാന്തര സര്‍വീസുകളുടെ എണ്ണത്തിലാണ് കുറവു വരുത്തിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകളുടെ എണ്ണം നാലിലൊന്നായി ചുരുക്കിയിരുന്നു.