പണമിടപാടിന് ഇനി ഗൂഗിളും എഫ് ബിയും!

ഡിജിറ്റൽ ഇടപാടുകൾക്ക് വേഗം കൂട്ടാൻ ആഗോള കമ്പനികളും യു.പി.ഐ. അധിഷ്ഠിത പണമിടപാട് സ്വീകരിക്കാനൊരുങ്ങുന്നു. ആഗോള കമ്പനികളായ ഗൂഗിൾ, ഫേസ്ബുക്ക്, യൂബർ, വാട്ട്‌സ് ആപ്പ് തുടങ്ങിയവരാണ് യു.പി.ഐ. പ്ലാറ്റ്‌ഫോം വഴിയുള്ള പണമിടപാട് സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്.ഗൂഗിൾ അവരുടെ ആൻഡ്രോയിഡ് പേ എന്ന ആപ്പുമായാണ് യു.പി.ഐ. സംയോജിപ്പിക്കുക. ഇത് നടപ്പിലാക്കി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനവും നടത്തി. റിസർവ്‌ ബാങ്ക് അനുമതി കിട്ടുംമുറയ്ക്ക് സംവിധാനം പ്രാവർത്തികമാകുമെന്ന് എൻ.പി.സി.ഐ. എം.ഡിയും സി.ഇ.ഒയുമായ എ.പി. ഹോത്ത പറഞ്ഞു.ആമസോൺ, യൂബർ, ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നീ കമ്പനികളും ഇൗ സംവിധാനത്തിലേക്ക് ഉടൻ എത്തും.