ചെക്കുബുക്കുകള്‍ അസാധുവാകും!

ഡിസംബര്‍ 31നുശേഷം എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും. അസാധുവാക്കുന്നതിനു പകരം പുതുക്കിയ ഐഎഫ്എസ് സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക. അനുബന്ധബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ നിരവധി ശാഖകള്‍ പൂട്ടുകയും മറ്റ് ശാഖകള്‍ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. അതോടെയാണ് ശാഖകളുടെ പേരുകളും ഐഎഫ്എസ് സി കോഡുകളും മാറിയത്.ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റിനല്‍കുന്നത്.