ഇന്ത്യയിൽ ഫിയറ്റും കച്ചവടം മതിയാക്കുന്നു

ഇന്ത്യയിൽ ഫിയറ്റും കച്ചവടം മതിയാക്കുന്നു ഫിയറ്റ് കാറുകള്‍ക്ക് കാര്യമായ വില്‍പ്പനയില്ലാത്തതിനെ തുടര്‍ന്നാണ് എഫ്‌സിഎയുടെ നടപടി ഇന്ത്യയില്‍ ഫിയറ്റ് കാറുകള്‍ നിര്‍ത്തലാക്കാന്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് തീരുമാനിച്ചു. ഫിയറ്റ് കാറുകള്‍ക്ക് കാര്യമായ വില്‍പ്പനയില്ലാത്തതിനെ തുടര്‍ന്നാണ് എഫ്‌സിഎയുടെ നടപടി. പുന്തോ, ലീനിയ, അബാര്‍ത്ത്, അവഞ്ചൂറ, അര്‍ബന്‍ ക്രോസ് മോഡലുകളുടെ ഉത്പാദനം പൂര്‍ണ്ണമായി നിര്‍ത്താനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചതായി റിപ്പോര്‍ട്ട്.ഇന്ത്യയില്‍ ജീപ്പ് മോഡലുകള്‍ നേടുന്ന തകര്‍പ്പന്‍ പ്രചാരമാണ് ഫിയറ്റിന്റെ വഴി മുടക്കിയത്. കോമ്പസ് കൈയ്യടക്കുന്ന വില്‍പ്പന മുന്നില്‍ക്കണ്ട് ഇനി ചെറു എസ്‌യുവികളുമായി കളംനിറയാനുള്ള പുറപ്പാടിലാണ് എഫ്‌സിഎ ഇന്ത്യ.പുതിയ രണ്ടു എസ്‌യുവികളെ ജീപ്പിന് കീഴില്‍ കമ്പനി ഉടന്‍ അവതരിപ്പിക്കുംഎസ്‌യുവി മോഡലുകളിലേക്കു തിരിയുമ്പോള്‍ നഷ്ട കണക്കുകള്‍ മാത്രം കാഴ്ച്ചവെക്കുന്ന ഫിയറ്റ് താമസിയാതെ തങ്ങള്‍ക്കൊരു ബാധ്യതയായി മാറുമെന്ന ആശങ്ക എഫ്‌സിഎ ഇന്ത്യയ്ക്കുണ്ട്.പഴയ പുന്തോ അടിത്തറയില്‍ നിന്നും മാറിച്ചിന്തിക്കാന്‍ ഫിയറ്റ് കാട്ടിയ വിമുഖത കമ്പനിയുടെ പരാജയത്തിന്റെ മൂലകാരണമാണ്. ഇന്ത്യയില്‍ നിന്നു വിടവാങ്ങുമെങ്കിലും രാജ്യാന്തര നിരയില്‍ ഫിയറ്റും എസ്‌യുവി ലോകത്തേക്കു കടക്കാനുള്ള തയ്യാറെടുപ്പിലാണ്.