കൃത്രിമമില്ല: വിശദീകരണവുമായി ഡബിള്‍ ഹോഴ്സ്

കൃത്രിമമില്ല: വിശദീകരണവുമായി ഡബിള്‍ ഹോഴ്സ് മട്ട ബ്രോക്കണ്‍ അരിയില്‍ കൃത്രിമമായി ഒന്നും ചേര്‍ക്കുന്നില്ലെന്ന് വിശദീകരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് പോലെ മട്ട ബ്രോക്കണ്‍ അരിയില്‍ കൃത്രിമമായി ഒന്നും ചേര്‍ക്കുന്നില്ലെന്ന് ഡബിള്‍ ഹോഴ്സ് .നെല്ലിന്റെ സ്വഭാവവും പുഴുങ്ങുന്നതിന്റെ സമയദൈർഘ്യവും അനുസരിച്ച് അരിയിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്ന തവിടിന്റെ അംശം കൂടിയും കുറഞ്ഞുമിരിക്കാം. കുറഞ്ഞ സമയം മാത്രമാണ് പുഴുങ്ങുന്നതെങ്കിൽ അരിയിൽ തവിടിന്റെ അംശം കുറഞ്ഞിരിക്കും. മാത്രമല്ല, അത് ഐ.എസ്.ഒ സർട്ടിഫിക്കേഷനുള്ള ഉത്പന്നങ്ങൾ സൂക്ഷ്മമായ ഗുണനിലവാര പരിശോധനകൾക്കുശേഷമാണ് വിപണിയിലിറുക്കുതെന്നന്നും വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. ഉപഭോക്താക്കളുടെ തെറ്റിദ്ധാരണകൾ നീക്കുന്നതിനായി ഫാക്ടറിയിലെ ഉത്പാദന പ്രക്രിയകൾ നേരിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കിത്തരാൻ സന്നദ്ധരാണെന്നും കമ്പനി അറയിച്ചു.