എയര്‍ടെല്‍ തന്നെ ‘കിംഗ്’

രാജ്യത്തെ സ്വകാര്യ ടെലികോം വരിക്കാരുടെ മൊത്തം എണ്ണം 95.38 കോടിയിലെത്തി. കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. രാജ്യത്തെ ടെലികോം, ഇന്റര്‍നെറ്റ്, സാങ്കേതികവിദ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. റിലയന്‍സ് ജിയോ, മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എം ടി എന്‍ എല്‍) എന്നിവയുടെ വരിക്കാര്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. 29.90 ശതമാനം വിപണി വിഹിതത്തോടെ 'ഭാരതി എയര്‍ടെല്ലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവ്. ഒക്ടോബര്‍ മാസം മാത്രം അധികമായി 3.15 ദശലക്ഷം വരിക്കാരെയാണ് എയര്‍ടെല്ലിന് ലഭിച്ചത്.