ഒട്ടകപ്പാലുമായി അമൂല്‍

ഒട്ടകപ്പാലുമായി അമൂല്‍ ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നത് ക്ഷീരോല്‍പ്പന്ന വിപണന മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ പരീക്ഷണാര്‍ത്ഥം ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നു. ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് തുടങ്ങിയ വിപണികളിലാകും ആദ്യം ഇവ വില്‍പ്പനയ്ക്കെത്തുക. അരലിറ്റര്‍ പാലിന്‍റെ പായ്ക്കറ്റിന് അമ്പത് രൂപയാണ് നിരക്ക്. കച്ച് മേഖലയില്‍ നിന്നുളള ഒട്ടക കര്‍ഷകരില്‍ നിന്നാണ് അമൂല്‍ ഒട്ടകപ്പാല്‍ ശേഖരിക്കുക. അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്നാകും ഉല്‍പ്പന്നത്തിന്‍റെ ബ്രാന്‍ഡ് നാമം. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂലിന്റെ 2006-07 കാലയളവിലെ വിറ്റുവരവ് 1050 മില്ല്യൻ അമേരിക്കൻ ഡോളറാണ്‌. ശരാശരി ഒരു ദിവസം 10.6 മില്ല്യൻ ലിറ്റർ പാൽ ശേഖരണം നടത്തുന്ന 2.6 മില്ല്യൻ പാലുൽ‌പാദകർ ഉൾകൊള്ളുന്നതാണ്‌ അമൂൽ സഹകരണ സ്ഥാപനം.ഇന്ത്യക്ക് പുറത്ത് മൗറീഷ്യസ്,യു.എ.ഇ,അമേരിക്ക,ബംഗ്ലാദേശ്,ഓസ്ട്രേലിയ,ചൈന,സിംഗപൂർ, ഹോങ്കോങ്,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അമൂൽ അതിന്റെ വിപണി കണ്ടെത്തീട്ടുണ്ട്