‘’വമ്പിച്ച ആദായവില്‍പ്പന’’

70 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവില്‍ മൊബൈല്‍ഫോണുകളും, മുന്‍ നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും വിറ്റഴിക്കാനൊരുങ്ങി ആമസോണും, ഫ്‌ലിപ്കാര്‍ട്ടും.ജനുവരി 21 മുതല്‍ 24 വരെ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയ്ക്കാണ് ആമസോണ്‍ ഒരുങ്ങുന്നത്. 'ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ' വില്‍പനയില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉണ്ടാകും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 12 മണിക്കൂര്‍ നേരത്തെ ഷോപ്പിങ് തുടങ്ങാം. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലിയന്‍സ്, ഫേഷന്‍, പുസ്തകങ്ങള്‍ എന്നിവ ഓഫര്‍ വിലയ്ക്ക് ലഭിക്കും. ഡിസ്‌കൗണ്ടിന് പുറമെ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും നല്‍കുന്നുണ്ട്.