യുസഫലി മലയാളി സമ്പന്നന്‍...!!!

ലോകത്തേറ്റവും സമ്പന്നന്നായ മലയാളിയായി യുസഫലി തന്നെ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തു വിട്ട ശത കോടീശ്വരരുടെ പുതിയ പട്ടികയിലും മലയാളി സമ്പന്നരില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി തന്നെ. ആഗോള സമ്പന്നരില്‍ 388-ആം സ്ഥാനമാണ് യൂസുഫലിക്ക്. 5.5 ബില്ല്യണ്‍ ഡോളറാണ് യൂസുഫലിയുടെ ആസ്തി. 3.9 ബില്ല്യണ്‍ ആസ്തിയുള്ള രവിപിള്ളയാണ് മലയാളി ശതകോടീശ്വരില്‍ രണ്ടാമത്.2.6 ബില്ല്യണ്‍ ആസ്തിയുമായി ജെംസ് വിദ്യാഭ്യാസ ശൃംഖല ഉടമ സണ്ണി വര്‍ക്കി മലയാളി കോടീശ്വരില്‍ മൂന്നാമതുണ്ട്.മുന്‍ ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന് ആസ്തി 1.85ബില്ല്യണ്‍ ഡോളറാണ്. 1.48 ബില്ല്യണ്‍ ഡോളറാണ് ജോയ് ആലുക്കാസിന്റെ ആസ്തി. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍, വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍,