ജിയോ പോയ വഴിയെ BSNL…!!

മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി 4 ജി സേവനത്തിനൊരുങ്ങി ബിഎസ്എന്‍എല്‍ റിലയന്‍സ് ജിയോയുടെ വമ്പന് വിജയത്തിന് പിന്നാലെ അത്യാധുനിക 4 ജി ടെക്‌നോളജിയുമായി ബിഎസ്എന്‍എല്ലും.ജനുവരി മുത്ല്‍ കേരളത്തില്‍ 4ജി സേവനം ലഭ്യമയാിതുടങ്ങും.തുടര്‍ന്ന് ഓഡീഷയിലും ആരംഭിക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.അതിവേഗ ഡാറ്റ സേവനം ഉറപ്പാക്കാന്‍ LTE അടിസ്ഥാനമാക്കിയ 4ജി സേവനമാണ് നല്‍കുന്നതെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. 4 ജി സേവനം തുടങ്ങാന്‍ പുതിയ സ്‌പെക്ട്രം ആവശ്യമില്ല. എന്നാല്‍ അധികമായി മറ്റൊരു സ്‌പെക്ട്രംകൂടി ചേര്‍ക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.4ജി സേവനം ഒരു പ്രത്യേക ബ്രാന്‍ഡ് ആയിട്ടാണ് അവതരിപ്പിക്കുക.നിലവില്‍ റിലയന്‍സ് ജിയോ മാത്രമാണ് രാജ്യത്ത് VoLTE അഥവാ വോയ്സ് ഓവര്‍ LTE സേവനം വാഗ്ദാനം ചെയ്യുന്നത്. ഈ സേവനം നല്‍കുന്നതിന് ഓപ്പറേറ്റര്‍മാര്‍ക്ക് വളരെ തുച്ഛമായ ചെലവേ വരുന്നുള്ളൂ. VoLTE നടപ്പിലായാല്‍ ബിഎസ്എന്‍എല്‍എ നിരക്കുകള്‍ ഇനിയും കുറച്ചേക്കുമെന്നാണ് കരുതുന്നത്. ജിയോ തങ്ങളുടെ വരിക്കാര്‍ക്ക് പരിധിയില്ലാത്ത സൗജന്യ കോളുകള്‍ നല്‍കുന്നതിന്റെ രഹസ്യം VoLTE ടെക്‌നോളജിയായിരുന്നു