പഴയ നോട്ടിന്റെ...പുതിയ മേക്കോവര്‍..!!!

അസാധുവാക്കിയ നോട്ടുകള്‍ക്ക് രൂപാന്തരം നടത്തി പ്ലൈവുഡായി കടല്‍കടക്കുന്നു 500ന്റെയും 1000ന്റെയും പഴയനോട്ടുകള്‍ പ്ലൈവൂഡായി രൂപാന്തരപ്പെടുത്തി കയറ്റി അയക്കുന്നത് ദക്ഷിണാഫ്രിക്കയിലേക്ക്.കഴിഞ്ഞ നവംബര്‍ 8ന് പ്രധാനമാന്ത്രി നോട്ട് നിരോധന പ്രഖ്യാപനം നടത്തിയപ്പോള്‍ നാട്ടുകാര്‍ക്കൊപ്പം റിസര്‍വ് ബാങ്കും അങ്കലാപ്പിലായി. നിരോധിത നോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ നിന്ന് ബാങ്കിനെ സഹായിച്ചത് വളപ്പട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് എന്ന സ്ഥാപനമാണ്. അതോടെ നിരോധിത നോട്ടുകള്‍ ഹാര്‍ഡ് ബോര്‍ഡുകളായി രൂപാന്തരം പ്രഖ്യാപിച്ചു.ചെറിയ കഷ്ണങ്ങളാക്കിയാണ് ആര്‍ബിഐ നോട്ടുകള്‍ എത്തിച്ചത്.തുടര്‍ന്ന് ഉയര്‍ന്ന താപനിലയില്‍ വേവിച്ച് പള്‍പ്പ് രൂപത്തിലാക്കി.ശേഷം മരപ്പൊടി അരച്ച് ചേര്‍ത്ത് ഹാര്‍ഡ് ബോര്‍ഡുകളാക്കി മാറ്റുന്നു.നോട്ട് നിരോധനത്തിനുശേഷം 750 ടണ്‍ നോട്ടുകള്‍ കമ്പനിയില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. ഒരു ടണ്ണിന് 128 രൂപയാണ് ആര്‍ബിഐയ്ക്ക് നല്‍കുന്ന വില. ദക്ഷിണാഫ്രിക്കയിലും ചില മിഡില്‍ഈസ്റ്റ് രാജ്യങ്ങളിലേക്കുമാണ് പ്രധാനമായും കയറ്റിയയര്രുന്നത്.