ടെലികോം ഭീമനാകാന്‍ ഐഡിയ...!!!

മാര്‍ച്ച് 31 ആകുന്നതോടെ ഐഡിയയും വോഡഫോണും ഒന്നാകും രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും മാര്‍ച്ച് 31 ന് ഒന്നാകും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയും ഐഡിയ- വോഡഫോണ്‍ സഖ്യമായി മാറും. ലയനം പൂര്‍ത്തിയാകുന്നതോടെ വിപണി പിടിക്കാനായി 60,000 കോടി രൂപയാണ് ഇരുകമ്പനികളും ചേര്‍ന്ന് നിക്ഷേപിക്കുന്നതെന്നാണ് സൂചന.ഡേറ്റാ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ നിക്ഷേപം നടത്തുന്നത്. അതിവേഗം ഡേറ്റ ലഭ്യമാക്കാനായി രണ്ടു കമ്പനികളും വന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇരു കമ്പനികളുടെ ഡേറ്റാ ഉപയോഗം നിലവിലുള്ളതിനേക്കാള്‍ ആറിരട്ടി വര്‍ധിക്കുമെന്നാണ് കരുതുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഡേറ്റാ ഉപയോഗം 120 പെറ്റാബൈറ്റില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. നിലവില്‍ 20 പെറ്റാബൈറ്റാണ് ഇരു കമ്പനികളുടെയും ഡേറ്റാ ഉപയോഗം. റിലയന്‍സ് ജിയോ വെല്ലുവിളിയയുര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം പെട്ടന്ന് യാഥാര്‍ത്ഥ്യമാകുന്നത്