പകുതി വിലക്ക് ഫോൺ ;ഫ്ലിപ്പ്കാർട്ടിൽ ഓഫർ പെരുമഴ

 പകുതി വിലക്ക് ഫോൺ ;ഫ്ലിപ്പ്കാർട്ടിൽ ഓഫർ പെരുമഴ 

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാൻ പോകുകയാണ്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട്ട് ഒരുങ്ങുന്നത്. 'ബിഗ് ബില്യൺ ഡേയ്സ് ' വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ വിവിധ വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് നല്‍കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇ–കൊമേഴ്സ് വിപണിയില്‍ ആദ്യമായാണ് ഇത്രയും വില കുറച്ച് ഉൽപന്നങ്ങൾ വില്‍ക്കാന്‍ പോകുന്നതെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്.

വിലകഴിവിന് പുറമെ ഫ്ലിപ്കാർട്ട് വിവിധ ഫിനാൻസിങ് സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ഉൽപന്ന എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും നൽകും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാകുമെന്നും ഫ്ളിപ്കാർട്ട് പറയുന്നുണ്ട്. ചില ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ പകുതി വിലയ്ക്ക് വിൽക്കുമെന്നും സൂചനയുണ്ട്. വൻ ഓഫർ ലഭിക്കുന്ന ഉൽപന്നങ്ങളുടെ വിഭാഗങ്ങളിൽ ഫാഷൻ, ലാർജ് അപ്ലയൻസസ് തുടങ്ങിയവ ഉണ്ടാകും.

സെപ്റ്റംബർ 29 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ ഫാഷൻ, ടിവി ആൻഡ് അപ്ലെയിൻസ്, ഹോം ആൻഡ് ഫർണിച്ചർ, ബ്യൂട്ടി–ടോയിസ്, സ്മാർട് ഡിവൈസുകൾ എന്നീ വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾ ലഭിക്കും. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 4 വരെയാണ് മൊബൈൽ, ടാബ്‌ലറ്റ്, ഗാഡ്ജറ്റുകൾ, അനുബന്ധ ഉല്‍പന്നങ്ങൾ വിൽക്കുന്നത്.

വിവിധ വിഭാഗങ്ങളിലുമുള്ള ഉത്പന്നങ്ങളിൽ 90 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ട്. നോൺ കോസ്റ്റ് ഇഎംഐ, ഡെബിറ്റ് കാർഡ് ഇഎംഐകൾ, പ്രൊഡക്ട് എക്സ്ചേഞ്ച് ഓഫറുകൾ, ബൈബാക്ക് ഗാരൻറി, ബൈ നൗ പേ ലേറ്റർ തുടങ്ങിയ നിരവധി സേവനങ്ങൾ ലഭിക്കും.ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുടമകൾക്ക് പ്രത്യേക ഓഫറുകൾ. എല്ലാ പ്ലാറ്റ്ഫോമുകളിലും 10 ശതമാനം ഇളവ് ലാഭിക്കും .ഫാഷൻ, സ്മാർട് ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഡ്യൂറബിൾസ് എന്നിവയിൽ വൻ ഓഫർ നൽകും. ടെലിവിഷനുകൾക്ക് 75 ശതമാനം വരെയാണ് ഓഫർ. ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾക്ക് 90 ശതമാനം വരെ വിലക്കുറവ്.സെപ്റ്റംബർ 29 ന് വാങ്ങുന്ന ഉൽപന്നങ്ങളിന്മേല്‍ 15 ശതമാനം അധിക ഇളവ് ലഭിക്കും

Phone For Half Price; Flipkart With Big Offer