ശത്രുരാജ്യത്താണേല്‍ ഇന്ത്യയിലെ ആസ്തി......ഗോവിന്ദ!!!

മാതൃരാജ്യം വിട്ട് ശത്രുരാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ വസ്തുവകകള്‍ വിറ്റ് പണം സമാഹരിക്കാന്‍ കേന്ദ്രം ശത്രുരാജ്യങ്ങളായ പാകിസ്ഥാന്‍ ചൈന എന്നിവിടങ്ങളിലേക്ക് കുടിയേറിയവരുടെ ഇന്ത്യയിലെ സ്ഥാവരജംഗമ വസതുക്കള്‍ ലേലം ചെയ്യാനാണ് കേന്ദ്രപദ്ധതി.ഇത്തരത്തിലുള്ള 9400 വസ്തുവഹകള്‍ സര്‍ക്കാര്‍ കണ്ടെത്തി കഴിഞ്ഞു.രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വിറ്റ്‌ലഭിക്കുന്ന തുക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ ലേലം ചെയ്ത് 1 ലക്ഷം കോടി രൂപ സമാഹരിക്കാന് കഴിയുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നതായി വാര്‍ത്തകള്‍ പുറത്ത് 49 വര്‍ഷം പഴക്കമുള്ള എനിമി പ്രോപ്പര്ട്ടി ആക്ട് കേന്ദ്രം ഭേദഗതി ചെയ്തത് ഇതിനുവേണ്ടിയാണത്രെ.ഇതോടെ വിഭജനകാലത്തോ അതിനു ശേഷമോ പാകിസ്ഥാന്‍ ചൈന എന്നിവിടങ്ങളിലേക്ക് കുടിയേറിയവരുടെ അനന്തരവാകാശികള്‍ക്ക് ഇന്ത്യയിലെ ആസ്തികളില്‍ അവകാശം ഉന്നയിക്കാനാകില്ല.ഉത്തര്‍പ്രദേശിലാണ് ഇത്തരത്തിലുള്ള സ്വത്ത്വകകളേറെയുള്ളത്.ലേലത്തിനായുള്ള 6289 വസ്തുവകകളുടെ സര്വ്വ പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു