ഹൈ റിസ്‌ക്....!!! സൂക്ഷിക്കുക...????

ഹൈ റിസ്‌കുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കി ധനകാര്യ വകുപ്പ് പിന്‍ബി തട്ടിപ്പിനു പിന്നാലെ നഷ്ടസാധ്യത കൂടിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ അഥവ എന്‍ബിഎഫ്‌സി പട്ടിക പുറത്തിറക്കി ധനമന്ത്രാലയം.മന്ത്രാലയത്തിന് കീഴിലെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് എഫ്‌ഐയു പുറത്തുവിട്ട പട്ടികയില്‍ 9500 സ്ഥാപനങ്ങളാണ് ഇടം പിടിച്ചത്.അദാനി ക്യാപിറ്റല്‍,ആനന്ദ് കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്‌സ്,അരിഹന്ത് ഉദ്യോഗ്,എഷ്യന്‍ ഫിനാന്‍സ് തുടങ്ങിയവ പട്ടികയിലുണ്ട്,കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എല്ലാ എന്‍ബിഎഫ്‌സിയിലും പ്രിന്‍സിപ്പര്‍ ഓഫീസര്‍ നിയമമം നടത്തണം ഇത് മേല്‍പ്പറഞ്ഞ കമ്പനികള്‍ പാലിച്ചിട്ടില്ല.കൂടാതെ സംശയകരമായതും 10 ലക്ഷത്തില്‍ മുകളിലുള്ളതുമായ ഇടപാടുകളെല്ലാം എഫ്‌ഐയുവിന് ധനകാര്യസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം ഈ നിബന്ധനകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കമ്പനികളെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തികൊണ്ടുളള നടപടി