രാംദേവിനെ തകര്‍ക്കാന്‍ രവിശങ്കര്‍ എത്തുന്നു

ആയുര്‍വേദിക്, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതി മുതലാക്കാന്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ തയ്യാറെടുക്കുന്നു. ഫൗണ്ടേഷന്റെ ആയുര്‍വേദ ടൂത്ത് പേസ്റ്റ്, സോപ്പുകള്‍ എന്നിവ വില്‍ക്കാനായി രാജ്യത്ത് 1000 റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കാനാണ് തീരുമാനം.
റീട്ടെയില്‍ സ്റ്റോറുകള്‍ക്കൊപ്പം പതഞ്ജലിയുടെ മാതൃകയില്‍ ക്ലിനിക്കുകളും ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിക്കാനാണ് ഫൗണ്ടേഷന്റെ പദ്ധതി. ടൂത്ത് പേസ്റ്റ്, ഡിറ്റര്‍ജന്റ്, നെയ്യ്, കുക്കികള്‍ എന്നിവയാകും ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിക്കുക. ആയുര്‍വേദ ഉത്പന്നങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു